Kerala

വെന്റിലേറ്റര്‍ കിട്ടാതെ രോഗി മരിച്ച സംഭവം: മുഖ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് എസ്ഡിപിഐ

വെന്റിലേറ്റര്‍ കിട്ടാതെ രോഗി മരിച്ച സംഭവം: മുഖ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് എസ്ഡിപിഐ
X

മലപ്പുറം: വെന്റിലേറ്റര്‍ ലഭിക്കാതെ തിരൂരില്‍ ഒരു സഹോദരി മരണപ്പെട്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ചികില്‍സാ സംവിധാനങ്ങളുടെ കാര്യത്തില്‍ കേരളം സ്വയം പര്യാപ്തമാണെന്ന മുഖ്യമന്ത്രിയുടെ വാദം നിരര്‍ഥകമായിരിക്കുന്നു. ഈ മരണത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

തിരൂര്‍ പുറത്തൂര്‍ സാദേശിനി ഫാത്തിമയാണ് ഓക്‌സിജന്‍ കിട്ടാതെ മരണപ്പെടുന്ന സാഹചര്യമുണ്ടായത്. ശ്വാസതടസ്സമുള്ള ആളാണെന്നും വെന്റിലേറ്റര്‍ സൗകര്യം വേണമെന്നും മുന്‍കൂട്ടി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

Next Story

RELATED STORIES

Share it