Kerala

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: സര്‍ക്കാരിന്റെ നുണക്കഥ തകര്‍ന്നു- എസ് ഡിപിഐ

സ്വര്‍ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമമാണ് തീപ്പിടിത്തത്തിനു പിന്നിലെന്നു റിപോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിച്ച് നിശബ്ദമാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം.

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: സര്‍ക്കാരിന്റെ നുണക്കഥ തകര്‍ന്നു- എസ് ഡിപിഐ
X

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന ഫോറന്‍സിക് റിപോര്‍ട്ട് പുറത്തുവന്നതോടെ സര്‍ക്കാരിന്റെ നുണക്കഥകള്‍ തകര്‍ന്നുപോയിരിക്കുകയാണെന്ന് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. സത്യത്തെ എക്കാലത്തും മൂടിവെക്കാനാവില്ലെന്ന പഴമൊഴി അന്വര്‍ത്ഥമായിരിക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമമാണ് തീപ്പിടിത്തത്തിനു പിന്നിലെന്നു റിപോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിച്ച് നിശബ്ദമാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം.

തീപ്പിടിത്തമുണ്ടായ നിമിഷം മുതല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎം നതാക്കളുടെയും അവകാശവാദം. അഗ്‌നിബാധ ഉണ്ടാവാനുള്ള സാധ്യത മുന്‍കൂട്ടി പ്രവചിക്കുന്ന പൊതുഭരണവകുപ്പിന്റെ സര്‍ക്കുലര്‍ വന്ന ശേഷമാണ് സെക്രട്ടേറിയറ്റില്‍ തീപ്പിടിത്തമുണ്ടായത്. ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് വെളിപാട് കിട്ടിയത് എവിടെ നിന്നാണെന്ന് വ്യക്തമാവേണ്ടതുണ്ട്. സ്വര്‍ണ കള്ളക്കടത്തും ലൈഫ് മിഷന്‍ അഴിമതിയും തമ്മിലുള്ള ബന്ധവും പ്രോട്ടോക്കോള്‍ ഓഫിസിനുള്ള പങ്കും സംശയത്തിന്റെ നിഴലിലാണ്.

തീപ്പിടിത്തത്തില്‍ നശിച്ച ഫയലുകള്‍ ഏതൊക്കെയാണ് കൃത്യമായ പരിശോധനയ്ക്കു മുമ്പുതന്നെ അധികൃതര്‍ വ്യക്തമാക്കിയത് സംശയം കൂടുതല്‍ ബലപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങളും റിപോര്‍ട്ടുകളും പുറത്തുവരുന്നത് തടയുന്നതിനാണ് മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടികളും ഭീഷണിയുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് വ്യക്തമായ സ്ഥിതിക്ക് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് മറുപടി പറയണമെന്നും ഷാന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it