Kerala

ഹൈവേ പോലിസ് വാഹനങ്ങളില്‍ പട്രോളിങ്ങിന് ഇനി മുതല്‍ മുതിര്‍ന്ന ഓഫിസര്‍മാരും

ഹൈവേ പോലിസ് വാഹനങ്ങളില്‍ പട്രോളിങ്ങിന് ഇനി മുതല്‍ മുതിര്‍ന്ന ഓഫിസര്‍മാരും
X

തിരുവനന്തപുരം: ദേശീയപാതയിലെ അപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഹൈവേ പട്രോള്‍ പോലിസ് സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഹൈവേ പോലിസ് പട്രോള്‍ വാഹനങ്ങളില്‍ അഡീഷനല്‍ എസ്പി, ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍, ഡിവൈഎസ്പിമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ എന്നിവര്‍ ഇടയ്ക്കിടെ യാത്രചെയ്ത് പരിശോധന നടത്തും. മദ്യപിച്ചുളള വാഹനമോടിക്കല്‍, അമിതവേഗം, അപകടകരമായ ഡ്രൈവിങ് എന്നിവ തടയുന്നതിനുളള ശ്രമങ്ങളുടെ ഭാഗമായാണിത്.

ഹൈവേ പോലിസ് പട്രോള്‍ സംഘങ്ങളുടെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ നടപടി സ്വീകരിക്കാനും സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു. ദേശീയപാതയില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ വലിയൊരളവുവരെ കുറയ്ക്കാന്‍ ഈ നടപടി മൂലം കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ 53 ഹൈവേ പോലിസ് പട്രോള്‍ വാഹനങ്ങളാണ് രാവും പകലുമായി നിരത്തില്‍ റോന്തുചുറ്റുന്നത്.

Next Story

RELATED STORIES

Share it