- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ആകെ 15046 പേർ പരീക്ഷ എഴുതിയതിൽ 2200 പേർ വിജയിച്ചു. ആകെ വിജയശതമാനം- 14.62.
തിരുവനന്തപുരം: 2019 മാർച്ച് 31ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.in, www.lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്. ആകെ 15046 പേർ പരീക്ഷ എഴുതിയതിൽ 2200 പേർ വിജയിച്ചു. ആകെ വിജയശതമാനം 14.62 ആണ്.
പാസ്സായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുളള അപേക്ഷാഫോറം എൽബിഎസ് സെന്ററിന്റെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ, 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പത്തിലുളള ക്ലോത്ത് ലൈൻസ് കവർ സഹിതം ഡയറക്ടർ എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയച്ചുതരണം.
എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ പേര് ഉൾപ്പെടുന്ന പേജ്, ബിരുദാനന്തരബിരുദ സർട്ടിഫിക്കറ്റ്(പ്രൊവിഷണൽ/ഒറിജിനൽ), മാർക്ക്‌ലിസ്റ്റ്/ഗ്രേഡ് കാർഡ്, ബിഎഡ്. സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ/ഒറിജിനൽ), അംഗീകാര തുല്യത സർട്ടിഫിക്കറ്റുകൾ (കേരളത്തിനു പുറത്തുളള ബിരുദാനന്തര ബിരുദത്തിനും, ബിഎഡിനും), പ്രോസ്‌പെക്ടസിലെ ഖണ്ഡിക 2.2ൽ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർ തങ്ങളുടെ വിഷയങ്ങളുടെ അംഗീകാര തുല്യതാ സർട്ടിഫിക്കറ്റ്, ഒബിസി (നോൺ ക്രിമീലെയർ) വിഭാഗത്തിൽ അപേക്ഷ നൽകി വിജയിച്ചവർ അസൽ നോൺ ക്രീമീലെയർ സർട്ടിഫിക്കറ്റ് (31/01/2018 മുതൽ 17/02/2019 വരെയുളള കാലയളവിൽ ലഭിച്ചത്).
എസ്.സി/എസ്.റ്റി,പി.എച്ച്/വി.എച്ച് വിഭാഗത്തിൽ അപേക്ഷ നൽകി വിജയിച്ചവർ അവരുടെ ജാതി/വൈകല്യം തെളിയിക്കുന്ന (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) ബന്ധപ്പെട്ട രേഖകൾ. (മുൻപ് ഹാജരാക്കിയവർക്ക് ബാധകമല്ല.) എന്നിവയാണ് രേഖകൾ. അസൽ സർട്ടിഫിക്കറ്റുകൾ സപ്തംബർ മുതൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 0471-2560311, 312, 313, 314.
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTമുഹമ്മദ് അജ്സലിന്റെ ഗോളില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്...
20 Nov 2024 2:39 PM GMT2026 ഫിഫാ ലോകകപ്പ് യോഗ്യതയ്ക്ക് അര്‍ജന്റീനയക്ക് ഒരു ജയം അകലെ;...
20 Nov 2024 5:27 AM GMTകാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTപെറുവിനെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ട്...
19 Nov 2024 6:55 AM GMT