Kerala

ഷാന്‍ വധക്കേസ്; ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികളെ ഒളിപ്പിച്ച ആര്‍ രാജേന്ദ്ര പ്രസാദ് അറസ്റ്റില്‍

ഷാന്‍ വധക്കേസിലെ ഒന്നാം പ്രതിയായ രാജേന്ദ്രപ്രസാദ് ഈ കേസിലും ജാമ്യത്തിലാണ്.

ഷാന്‍ വധക്കേസ്; ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികളെ ഒളിപ്പിച്ച ആര്‍ രാജേന്ദ്ര പ്രസാദ് അറസ്റ്റില്‍
X

കലവൂര്‍: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ക്ക് ഒളിവില്‍ കഴിയുന്നതിന് സഹായം നല്‍കിയ പൊന്നാട് കാവച്ചിറ ആര്‍ രാജേന്ദ്രപ്രസാദിനെ (42) മണ്ണഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് കഴിഞ്ഞ 11, 12 തിയ്യതികളില്‍ കാട്ടൂര്‍ ഭാഗത്ത് ഒളിവില്‍ കഴിയുന്നതിന് സഹായിക്കുകയും പണം നല്‍കുകയും ചെയ്തതായാണ് രാജേന്ദ്ര പ്രസാദിന് എതിരേയുള്ള കേസ്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഷാന്‍ വധക്കേസിലെ ഒന്നാം പ്രതിയായ രാജേന്ദ്രപ്രസാദ് ഈ കേസിലും ജാമ്യത്തിലാണ്.

2021 ഡിസംബര്‍ 18ന് ഷാനിനെ മണ്ണഞ്ചേരിയില്‍ വഴിയില്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് മുതല്‍ ആറ് വരെ പ്രതികളായ വിഷ്ണു, അഭിമന്യൂ, സനന്ദ്, അതുല്‍, ധനീഷ് എന്നിവരുടെ ജാമ്യം ആലപ്പുഴ സെഷന്‍സ് കോടതി കഴിഞ്ഞ 11ന് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പ്രതികളോട് കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ഒളിവില്‍ പോകുകയായിരുന്നു. ഇതേ തുടര്‍ന്ന് കോടതി വാന്റ് പുറപ്പെടുവിച്ചിരുന്നു.




Next Story

RELATED STORIES

Share it