Kerala

ഷീല ദീക്ഷിതിന്റെ മരണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഷീല ദീക്ഷിതിന്റെ മരണത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു
X

തിരുവനന്തപുരം: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള ഗവര്‍ണ്ണറുമായിരുന്ന ഷീല ദീക്ഷിതിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

പതിനഞ്ചു വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയിരുന്ന ഷീല ദീക്ഷിതിനെതിരേ അനേകം വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ നേതൃപാടവം എതിരാളികള്‍ പോലും സമ്മതിച്ചിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവരുടെ ഹൃദയത്തില്‍ കേരളത്തിന് സവിശേഷ സ്ഥാനമുണ്ടായിരുന്നു. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നര ദശാബ്ദക്കാലമായി താനുമായി അടുത്ത വ്യക്തി ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ഷീലാദീക്ഷിത്തൈന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എന്‍എസ്‌യു, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കുമ്പോഴും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി, പാര്‍ലമെന്റംഗം എന്ന നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഷീലാദീക്ഷിതുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. കേരളത്തില്‍ ഗവര്‍ണ്ണറായിരുന്ന ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഹൃദയം കവരാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ഷീലാദീക്ഷിതിന്റെ മരണത്തിലൂടെ രാജ്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ ഒരു കോണ്‍ഗ്രസ് നേതാവിനെക്കൂടി നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ജനങ്ങളുടെ അംഗീകാരം നേടിയ നേതാവാണ് ഷീലാ ദീക്ഷിതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുസ്മരിച്ചു. ഗാന്ധി കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിച്ച ഷീല ദീക്ഷിത് രാഷ്ട്രീയരംഗത്ത് ശക്തമായ സ്ത്രീ സാന്നിദ്ധ്യമായിരുന്നു. താനുമായി എറ്റവും അടുത്ത സുഹ്യത്ത് ബന്ധമാണ് ഉണ്ടായിരുന്നത്. ഉറച്ച നിലപാടുകളും തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാന്‍ കാണിച്ചിട്ടുള്ള ധൈര്യവും ഷീല ദീക്ഷിതിന്റെ പ്രത്യേകതയാണ്. അവുരെട ദേഹവിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Next Story

RELATED STORIES

Share it