Kerala

സ്വർണക്കടത്ത്: എം ശിവശങ്കർ ഐഎഎസിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വര്‍ണ്ണക്കടത്തിന് ഏതെങ്കിലും രീതിയില്‍ സഹായം നല്‍കിട്ടുണ്ടോ? പ്രതികളുമായുള്ള ബന്ധമെന്താണ്? ഗൂഢാലോചനയില്‍ പങ്കുണ്ടോ, തുടങ്ങിയ വിവരങ്ങളാകും ശിവശങ്കറില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിക്കുക.

സ്വർണക്കടത്ത്: എം ശിവശങ്കർ ഐഎഎസിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
X

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസില്‍ ശിവശങ്കര്‍ എത്തിയത്. സ്വര്‍ണ്ണക്കടത്തിന് ഏതെങ്കിലും രീതിയില്‍ സഹായം നല്‍കിട്ടുണ്ടോ? പ്രതികളുമായുള്ള ബന്ധമെന്താണ്? ഗൂഢാലോചനയില്‍ പങ്കുണ്ടോ, തുടങ്ങിയ വിവരങ്ങളാകും ശിവശങ്കറില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശേഖരിക്കുക.

അല്‍പ്പം മുമ്പ് കസ്റ്റംസ് അസി. കമ്മീഷണര്‍ കെ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘം ഫ്‌ളാറ്റില്‍ എത്തിയാണ് ശിവശങ്കറിനെ കണ്ടത്. ഡിആര്‍ഐ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. പൂജപ്പുരയിലെ വസതിയിലാണ് മൂന്നംഗ ഉദ്യോഗസ്ഥ സംഘമെത്തിയത്. ഇതിന് പിന്നാലെയാണ് ശിവശങ്കര്‍ കസ്റ്റംസ് ഓഫീസിലെത്തിയത്.

Next Story

RELATED STORIES

Share it