Kerala

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും

തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് എൻഐഎ നോട്ടീസ് നൽകി.

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും
X

തിരുവനന്തപുരം: മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സ്വർണക്കടത്ത് കേസിൽ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ എൻഐഎ സംഘം ശിവശങ്കറിനെ അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവശങ്കറിന് എൻഐഎ നോട്ടീസ് നൽകി.

സ്വർണം പിടികൂടുന്നതിന് മുമ്പ് പ്രതികൾ ശിവശങ്കറിന്റെ ഓഫീസിലെത്തിയൊ എന്ന കാര്യം കൂടി എൻഐഎ അന്വേഷിക്കുന്നുണ്ട്. ഇതിനായി സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളും എൻഐഎ പരിശോധിക്കും. ജൂലൈ ഒന്ന് മുതൽ 12 വരെയുള്ള സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇവ നൽകാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

നേരത്തെ കസ്റ്റംസിന് നൽകിയ അതേ മൊഴിയാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ശിവശങ്കർ എൻഐഎ സംഘത്തോടും ആവർത്തിച്ചത്. സ്വർണക്കടത്ത് വിവരങ്ങളെല്ലാം ശിവശങ്കർ അറിഞ്ഞിരുന്നുവെന്ന സരിത്തിന്റെ മൊഴി ശിവശങ്കർ നിഷേധിച്ചിട്ടുണ്ട്. സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്നും സ്വപ്നയും സരിത്തുമായി സുഹൃത്ത് ബന്ധം മാത്രമേയുള്ളുവെന്നാണ് ശിവശങ്കർ എൻഐഎക്ക് മൊഴി നൽകിയത്.

Next Story

RELATED STORIES

Share it