- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്യാംപുകളില്‍ ഒന്നരലക്ഷം പേര്‍; അവശ്യവസ്തുക്കള്‍ക്കായി കേണ് മലബാര്‍
ക്യാംപുകളിലൊന്നും കുടിവെള്ളം പോലും വേണ്ട രീതിയില്‍ ലഭ്യമാകുന്നില്ല. പ്രളയവും ഉരുള്‍പ്പൊട്ടലും ഏറ്റവും കൂടുതല്‍ ബാധിച്ച മലപ്പുറം, വയനാട്, കോഴിക്കോട്, എറണാകുളം, ജില്ലകളിലാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമായുള്ളത്
തിരുവനന്തപുരം: ഇന്ന് വൈകിട്ട് മൂന്നു മണി വരെയുള്ള കണക്കുകളനുസരിച്ച് 1221 ക്യാംപുകളില്‍ 40967 കുടുംബങ്ങളിലെ 145928 പേരുണ്ട്. 46 മരണം റിപ്പോര്‍ട്ട് ചെയ്തു. 196 വീടുകള്‍ പൂര്‍ണമായും 2234 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ കോഴിക്കോട് ജില്ലയിലാണ്, 251. ഇവിടെ 9080 കുടുംബങ്ങളിലെ 30878 പേര്‍ കഴിയുന്നു. വയനാട്ടില്‍ 197 ക്യാമ്പുകളിലായി 32276 പേര്‍ കഴിയുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ 12 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വയനാട് 10 മരണം റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 397 ബോട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 210 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. 361 രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 923 മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. 4311 പേരെ രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചിട്ടുണ്ട്. കോഴിക്കോട് 54 ബോട്ടുകള്‍ എത്തിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ 50 വീതം ബോട്ടുകള്‍ തയ്യാറായിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ മതിയായ ആവശ്യ വസ്തുക്കളില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ ദുരിതമനുഭവിക്കുന്നു. ക്യാംപുകളിലേക്ക് ഉടുതുണി മാത്രമായി വന്നു കയറുന്ന അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ട്.പ്രായമായവര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചികിത്സയും മരുന്നും നല്‍കേണ്ടതുണ്ട്. എന്നാല്‍ ക്യാംപുകളിലൊന്നും കുടിവെള്ളം പോലും വേണ്ട രീതിയില്‍ ലഭ്യമാകുന്നില്ല. പ്രളയവും ഉരുള്‍പ്പൊട്ടലും ഏറ്റവും കൂടുതല്‍ ബാധിച്ച മലപ്പുറം, വയനാട്, കോഴിക്കോട്, എറണാകുളം, ജില്ലകളിലാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമായുള്ളത്.
പ്രശാന്ത് ഐ.പി.എസിന്റെ അഭ്യര്‍ത്ഥന ബ്രോസ്, സീരിയസ് കാര്യമാണ്. അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആര്‍ദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍? കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി 280 ക്യാമ്പുകളിലായി ഇപ്പോള്‍ 22000 പേര്‍ ഉണ്ട്. പെട്ടെന്നുള്ള സാഹചര്യം ആയതുകൊണ്ട് ഇത്രയും പേര്‍ക്ക് അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ട്. കോഴിക്കോട് പൊതുസമൂഹത്തിന്റെ സഹായം അത്യാവശ്യമായിരിക്കുന്നു. ജില്ലയിലെ കലക്ഷന്‍ സെന്റര്‍ സിവില്‍ സ്‌റ്റേഷനിലെ പ്ലാനിംങ്ങ് ഹാളില്‍ ആരംഭിച്ചിട്ടുണ്ട്. ഉടനടി ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ചുവടെ നല്‍കുന്നു
1. പുല്‍പ്പായ 6000
2. ബ്ലാങ്കറ്റ്/ബെഡ്ഷീറ്റുകള്‍ 8000
3. ലുങ്കി 5000
4. നൈറ്റി 3000
5. സാനിറ്ററി നാപ്കിന്‍സ് 2000
6.അരി 2000
7. പഞ്ചസാര 700
8. ചെറുപയര്‍ 100
9. കടല
10. പരിപ്പ്
11. ബിസ്‌കറ്റ്/റസ്‌ക്
12. കുടി വെള്ളം 3000
13. സോപ്പ് 500
14. പേസ്റ്റ് 500
16. ബ്ലീച്ചിംഗ് പൗഡര്‍ 100
മുകളില്‍ കൊടുത്ത സാധനങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റുമെങ്കില്‍ സിവില്‍ സ്‌റ്റേഷനിലെ പ്ലാനിംങ്ങ് ഹാളില്‍ ഉടന്‍ തന്നെ എത്തിച്ചാല്‍ കുറെയധികം മനുഷ്യര്‍ക്ക് ഉപകാരപ്പെടും. കമോണ്‍ ബ്രോസ്.
Contact Number: അനുപമ രാജ് : 9446492696 കണ്‍ട്രോള്‍ റൂം : 04952378810 04952378820
Address: Planning Secretariat Civil Station Eranhippalam Kozhikode - 673020
RELATED STORIES
ക്ഷേത്ര വികസനത്തിനായി മുസ്ലിം പള്ളി പൊളിച്ചു
12 Jan 2025 11:32 AM GMTപീച്ചി ഡാം റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ...
12 Jan 2025 11:29 AM GMTവെയ്റ്റിങ്ങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി; വ്യവസായിക്ക് ദാരുണാന്ത്യം
12 Jan 2025 11:10 AM GMTദേശീയഗാനത്തെയും ഭരണഘടനയെയും അപമാനിക്കുന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ...
12 Jan 2025 10:51 AM GMTജസ്റ്റിസ് ദേവന് രാമചന്ദ്രനെതിരെ സൈബര്‍ ആക്രമണം; ഒരാളുടെ ഫെയ്സ്ബുക്ക് ...
12 Jan 2025 10:43 AM GMTശിക്ഷയായി സ്കൂള്‍ വിദ്യാര്‍ഥിനികളോട് ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞ്...
12 Jan 2025 10:31 AM GMT