- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വന്തം നാട്ടിലേക്ക് ഇതുവരെ യാത്രയായത് 10,041 അതിഥിതൊഴിലാളികള്‍
ആകെ 15 ട്രെയിനുകളാണ് അതിഥി തൊഴിലാളികളുമായി പുറപ്പെട്ടത്. മെയ് രണ്ടിന് ജാര്‍ഖണ്ഡിലേക്കായിരുന്നു ആദ്യ ട്രെയിന്‍
തിരുവനന്തപുരം: മെയ് രണ്ടിന് ജില്ലയില്‍ നിന്നും ആദ്യ ട്രെയിന്‍ പുറപ്പെട്ടതു മുതല്‍ ഇന്നുവരെ (ജൂണ്‍ 03) തിരുവനന്തപുരത്തു നിന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് യാത്രയായത് 10,041 അതിഥിതൊഴിലാളികള്‍. ആകെ 15 ട്രെയിനുകളാണ് അതിഥി തൊഴിലാളികളുമായി പുറപ്പെട്ടത്. മെയ് രണ്ടിന് ജാര്‍ഖണ്ഡിലേക്കായിരുന്നു ആദ്യ ട്രെയിന്‍. സംസ്ഥാനവും തൊഴിലാളികളുടെ എണ്ണവും ചുവടെ.
ജാര്‍ഖണ്ഡ്- 3175
പശ്ചിമ ബംഗാള്‍-4668
ബീഹാര്‍- 1340
ഛത്തീസ്ഗഡ്- 138
ഉത്തരാഖണ്ഡ്- 67
രാജസ്ഥാന്‍- 30
ജമ്മു കശ്മീര്‍- 302
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, മിസോറാം, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി 321 പേരും യാത്രയായി. ജില്ലാ ലേബര്‍ ഓഫീസാണ് അതിഥിതൊഴിലാളികളുടെ മടക്കം സംബന്ധിച്ച ഏകോപനം നടത്തുന്നത്. സ്വന്തം സംസ്ഥാനത്തേക്കു പോകാന്‍ താത്പര്യമുള്ള വിവിധ ക്യാമ്പുകളിലെ തൊഴിലാളികളുടെ പട്ടിക തയ്യാറാക്കി അതാത് പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പട്ടികയുമായി ഒത്തുനോക്കിയാണ് പോകേവരുടെ പട്ടിക തയ്യാറാക്കുന്നത്. അര്‍ഹരായവരുടെ അന്തിമ പട്ടികയിലുള്ളവരെ കെ.എസ്.ആര്‍.ടി.സി ബസില്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിച്ചശേഷം തെര്‍മല്‍ സ്‌കാനിങ്ങും വൈദ്യപരിശോധനയും നടത്തി സാമൂഹിക അകലം പാലിച്ച് ട്രെയിനില്‍ കയറ്റും. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയാണ് യാത്രയാക്കുന്നതെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ജി. വിജയകുമാര്‍ പറഞ്ഞു. ഇന്ന് (03062020) രാത്രി 10 മണിക്ക് 660 യാത്രക്കാരുമായി ഉത്തര്‍പ്രദേശിലേക്ക് ഒരു ട്രെയിന്‍ കൂടി പുറപ്പെടും. നാളെ തിരുവനന്തപുരത്തു നിന്നും ഒഡിഷയിലേക്ക് പുറപ്പെടുന്ന തീവണ്ടിക്ക് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ജൂണ്‍ ആറിന് തിരുവനന്തപുരത്തു നിന്നും ബംഗാളിലേക്കും ജൂണ്‍ എട്ടിന് തിരുവനന്തപുരത്തു നിന്നും ബംഗാളിലേക്കും തീവണ്ടി പുറപ്പെടും. ഇതിന് കൊല്ലത്തും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
RELATED STORIES
കമ്പനി മീറ്റിങ്ങില് പങ്കെടുത്തില്ല; 99 ജീവനക്കാരെ പിരിച്ച് വിട്ട്...
18 Nov 2024 3:36 AM GMTയുവാവിനെ ആക്രമിച്ച് അഞ്ചരലക്ഷം കവര്ന്നു; സ്ത്രീയടക്കം രണ്ടു പേര്...
18 Nov 2024 3:16 AM GMTതൃപ്പൂണിത്തുറയില് ബൈക്ക് പാലത്തില് ഇടിച്ച് രണ്ട് പേര് മരിച്ചു
18 Nov 2024 3:09 AM GMT''നിലമ്പൂര് അറ്റ് 1921'' ചരിത്ര ഗ്രന്ഥം പ്രകാശനം 20ന്
18 Nov 2024 1:37 AM GMTപാലക്കാട് ഇന്ന് കൊട്ടിക്കലാശം
18 Nov 2024 1:27 AM GMTമണിപ്പൂര് സംഘര്ഷം: ഉന്നതതല യോഗം വിളിച്ച് കേന്ദ്രസര്ക്കാര്
18 Nov 2024 1:23 AM GMT