Kerala

സോളാര്‍ കേസ്: സിബി ഐ അന്വേഷണം ആവശ്യമില്ല; പിന്നില്‍ സിപിഎം-ബിജെപി ഗൂഡാലോചന: പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

കേരള പോലിസ് അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയ കേസ് ഇപ്പോള്‍ സിബി ഐക്ക് വിടുന്നത് നേതാക്കളെ അധിക്ഷേപിക്കുന്നതിന്റെ ഭാഗമാണ്.കേന്ദ്രത്തിലെ ബി ജെ പി നേതൃത്വവും സംസ്ഥാനത്തെ സിപിഎം നേതൃത്വവും തമ്മിലുള്ള ബന്ധമാണ് ഇതിനു പിന്നില്‍

സോളാര്‍ കേസ്: സിബി ഐ അന്വേഷണം ആവശ്യമില്ല; പിന്നില്‍ സിപിഎം-ബിജെപി ഗൂഡാലോചന: പ്രതിപക്ഷനേതാവ് വി ഡി സതീശന്‍
X

കൊച്ചി: സോളാര്‍ കേസില്‍ സിബി ഐ അന്വേഷണത്തിന്റെ യാതൊരു വിധ ആവശ്യവുമില്ലെന്നും കേസ് സിബി ഐക്ക് വിട്ടത് സിപിഎം-ബിജെപി ബന്ധത്തിന്റെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യാന്തര ബന്ധമുള്ള ഡോളര്‍ കടത്തു കേസാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടത്. മുഖ്യമന്ത്രിക്കെതിരെ മൊഴിയുണ്ടായിട്ടും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേരള പോലിസ് അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയ കേസ് ഇപ്പോള്‍ സിബി ഐക്ക് വിടുന്നത് കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്നതിന്റെ ഭാഗമാണ്.സിബി ഐ അന്വേഷണം ആവശ്യമുള്ള കേസല്ല ഇത്. കേരള പോലിസ് അന്വേിഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയ കേസ് സിബി ഐ ഒരിക്കലും ഏറ്റെടുക്കാറുള്ളതല്ല.സിബി ഐക്ക് അമിതഭാരമുണ്ടെന്ന് നിരന്തരമായി അവര്‍ തന്നെ കോടതികളില്‍ പറയാറുള്ളതാണ്. ഈ കേസിന്റെ അന്വേഷണം ഏറ്റെടുക്കാമെന്ന് അവര്‍ പറയുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു.

കേന്ദ്രത്തിലെ ബി ജെ പി നേതൃത്വവും സംസ്ഥാനത്തെ സിപിഎം നേതൃത്വവും തമ്മിലുള്ള ബന്ധമാണ് ഇതിനു പിന്നില്‍. ഈ ബന്ധമാണ് കുഴല്‍പ്പക്കേസ് ഒതുക്കി കളഞ്ഞതെന്നും സതീശന്‍ ആരോപിച്ചു.സര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങളില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ തുടര്‍ സമരം ഉണ്ടാകും.ഇത് സംബന്ധിച്ച് കെപിസിസിയും യുഡിഎഫും തീരുമാനമെടുത്തിട്ടുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാ ദിവസവും സമരം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും സതീശന്‍ പറഞ്ഞു.തന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ ഒരു ഗ്രൂപ്പുണ്ടാകില്ലെന്ന് ചോദ്യത്തിന് മറുപടിയായി വി ഡി സതീശന്‍ പറഞ്ഞു.സംഘടനാ പുനസംഘടന പാര്‍ട്ടിയുടെ സംഘടനാപരമായ കാര്യങ്ങളാണ് അത് പുറത്തേക്ക് വലിച്ചിഴയക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി വി ഡി സതീശന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it