- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷകര്‍ നടത്തുന്നത് രണ്ടാം സ്വാതന്ത്ര്യസമരം: കെ കെ റൈഹാനത്ത്
കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവച്ച ബിജെപി സര്‍ക്കാരിനെതിരേ പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എറണാകുളം റിസര്‍വ് ബാങ്കിന് മുമ്പില്‍ എസ് ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു റൈഹാനത്ത്.
കൊച്ചി: സ്വാതന്ത്ര്യസമരത്തിന് ആവേശം നല്‍കി വിദേശ കുത്തകകളെ വിറപ്പിച്ച ചമ്പാരന്‍ സമരങ്ങളുടെ തുടര്‍ച്ചയായി രാജ്യത്ത് നടക്കുന്ന കര്‍ഷക സമരം രണ്ടാം സ്വാതന്ത്രസമരമാണെന്ന് എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്. കര്‍ഷകരെ മാത്രമല്ല, ഈ നാടിനെ മൊത്തമായും കുത്തകകള്‍ക്ക് ഒറ്റികൊടുത്തും പൂഴ്ത്തിവയ്പ്പുകളും അതിക്രമങ്ങളും നിയമമാക്കിയും മുന്നേറുന്ന ബിജെപി സര്‍ക്കാരിനെ എന്ത് വിലകൊടുത്തും തടുത്തുനിര്‍ത്തി സമരക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ ജനാധിപത്യവിശ്വാസികള്‍ തയ്യാറാവണമെന്ന് അവര്‍ ആഹ്വാനം ചെയ്തു.
കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവച്ച ബിജെപി സര്‍ക്കാരിനെതിരേ പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എറണാകുളം റിസര്‍വ് ബാങ്കിന് മുമ്പില്‍ എസ് ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു റൈഹാനത്ത്. അത്യന്തം പ്രതിലോമകരമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകര്‍ തലസ്ഥാന നഗരിയില്‍ നടത്തുന്ന സമരം ഒരുമാസം പിന്നിട്ടിരിക്കുന്നു.
കോര്‍പറേറ്റ് തീട്ടൂരത്തിനു മുന്നില്‍ മുട്ടുമടക്കിയ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. രാജ്യത്തെ രക്ഷിക്കുന്നതിനുവേണ്ടി കര്‍ഷകര്‍ നടത്തുന്ന പോരാട്ടത്തിന് ശക്തമായ പിന്തുണയും ഐക്യദാര്‍ഢ്യവും നല്‍കി രംഗത്തിറങ്ങാന്‍ ജനാധിപത്യസമൂഹം തയ്യാറാവണമെന്ന് റൈഹാനത്ത് ആവശ്യപ്പെട്ടു. എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, ജനതാദള്‍ എസ് സംസ്ഥാന കമ്മിറ്റിയംഗം അലോഷ്യസ്, കര്‍ഷകസമര ഐക്യദാര്‍ഢ്യ സമിതിയംഗം പി ജെ മാനുവല്‍, പ്രവാസി ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി സലാം പറക്കാടന്‍, സര്‍ഫാസി വിരുദ്ധ സമിതി ജനറല്‍ കണ്‍വീനര്‍ വി സി ജെന്നി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുനിത നിസാര്‍, നാഷനല്‍ വിമണ്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് റമീന ജബ്ബാര്‍, അജ്മല്‍ കെ മുജീബ്, ഷീബ സഗീര്‍, ബാബു വേങ്ങൂര്‍, ലത്തീഫ് കോമ്പാറ, നാസര്‍ എളമന, നൗഷാദ് തുരുത്ത്, പി കെ വിജയന്‍, സൈനുദ്ദീന്‍ പള്ളിക്കര, അമീര്‍ എടവനക്കാട്, ഹാരിസ് ഉമര്‍, ഷിഹാബ് പടന്നാട്ട്, ഷെമീര്‍ എടവനക്കാട്, ഷാനവാസ് കൊടിയന്‍, യാഖൂബ് സുല്‍ത്താന്‍, സനൂപ് പട്ടിമറ്റം, സുമയ്യ സിയാദ്, ഷാജഹാന്‍ തൃക്കാക്കര, കുഞ്ഞുമുഹമ്മദ് ചൂര്‍ണിക്കര എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന തലത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നിലും സമരം നടന്നു. എറണാകുളത്ത് നടന്ന ഉപവാസ സമരം കര്‍ഷകന്‍ ഇ എം കുമാരന്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലിക്ക് നാരങ്ങാനീര് നല്‍കി വൈകീട്ട് അവസാനിപ്പിച്ചു.