- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരുത്ത് തെളിയിച്ച് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി നാവിക സേന
കാലങ്ങളായി രാജേന്ദ്ര മൈതാനത്തിന് അഭിമുഖമായുള്ള കായലിലാണ് പ്രകടനം നടത്തിയിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തവണ കൊച്ചിയിലുള്ള എറണാകുളം ചാനലിലാണ് അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറിയത്.നാവിക സേനയുടെ കടലിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള അവബോധം പകര്‍ന്നു നല്‍കുന്നതായിരുന്നു പ്രകടനങ്ങള്‍

കൊച്ചി: നാവിക വാരാഘോഷത്തിന്റെ ഭാഗമായി സതേണ്‍ നേവല്‍ കമാന്റിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച നാവിക അഭ്യാസ പ്രകടനങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് തെളിയിക്കുന്നതായി. കാലങ്ങളായി രാജേന്ദ്ര മൈതാനത്തിന് അഭിമുഖമായുള്ള കായലിലാണ് പ്രകടനം നടത്തിയിരുന്നത്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തവണ കൊച്ചിയിലുള്ള എറണാകുളം ചാനലിലാണ് അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറിയത്.

നാവിക സേനയുടെ കടലിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള അവബോധം പകര്‍ന്നു നല്‍കുന്നതായിരുന്നു പ്രകടനങ്ങള്‍. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന പ്രകടനത്തില്‍ സ്ലൈഡറിംഗ് ഓപ്സ് ഡെമോ 10 വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഹെലികോപ്റ്ററുകള്‍, തദ്ദേശീയമായി നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍, 'ഏഞ്ചല്‍സ് ഓഫ് ദി സീ' ചേതക് ഹെലികോപ്റ്ററുകള്‍ ഫ്ളൈ പാസ്റ്റില്‍ പങ്കെടുത്തു.

സതേണ്‍ നേവല്‍ കമാന്‍ഡിലെ എട്ട് കപ്പലുകള്‍ വിവിധ പ്രകടനങ്ങള്‍ നടത്തി, അതില്‍ തോക്കുകളുടെ വെടിവയ്പ്പും ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് ഡെമോകളും ഉള്‍പ്പെടുന്നു. ഐഎന്‍എസ് തിര്‍, ഐഎന്‍എസ് തരംഗിണി, ഐഎന്‍എസ് മഗര്‍, ഐഎന്‍എസ് ശാര്‍ദ, ഐഎന്‍എസ് സുനയ്ന, ഐഎന്‍എസ് കാബ്ര, ഐഎന്‍എസ് കല്‍പേനി എന്നിവ പങ്കെടുത്തു.

ഐഎന്‍എസ് ദ്രോണാചാര്യയില്‍ നിന്നുള്ള 30 പേര്‍ നടത്തിയ തുടര്‍ച്ചയായ അഭ്യാസ പ്രകടനം കൃത്യതയിലും അച്ചടക്കത്തിലും വേറിട്ടു നില്‍ക്കുന്നതായിരുന്നു.മാര്‍ക്കോസ് എന്നറിയപ്പെടുന്ന മറൈന്‍ കമാന്‍ഡോകളുടെ വിവിധ പ്രകടനങ്ങള്‍ കാണികള്‍ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്.നാവികസേനയുടെ ബീറ്റിംഗ് റിട്രീറ്റ്, ആചാരപരമായ സൂര്യാസ്തമയ ചടങ്ങ് എന്നിവയോടെ പ്രദര്‍ശനം സമാപിച്ചു.

ആചാരപരമായ സൂര്യാസ്തമയ ചടങ്ങ് പൂര്‍ത്തിയായപ്പോള്‍ തുറമുഖത്തെ എല്ലാ നാവിക കപ്പലുകളും ഒരേസമയം പ്രകാശിച്ചു.പരിപാടിക്ക് സതേണ്‍ നേവല്‍ കമാന്‍ഡ് വൈസ് അഡ്മിറല്‍ എ കെ ചൗള, മറ്റ് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികള്‍, ഐഎന്‍എസ് വെണ്ടുരൂത്തിയുടെ നാവിക ജെട്ടിയില്‍ നിന്നുള്ള എസ്എന്‍സിയുടെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES
റെജാസിനെതിരെ യുഎപിഎ ചുമത്തി
15 May 2025 3:51 PM GMTട്രംപ് ആല്‍ഫാ മെയ്ലാണ്; പക്ഷെ, നമ്മുടെ പ്രധാനമന്ത്രി ആല്‍ഫാ...
15 May 2025 3:24 PM GMT''കേണല്‍ സോഫിയ ഖുറൈശി ബെല്‍ഗാമിന്റെ മരുമകള്‍'';ബിജെപി മന്ത്രിക്കെതിരെ...
15 May 2025 3:08 PM GMTവിവാഹം കഴിക്കാന്‍ തയ്യാറെന്ന് പീഡനക്കേസിലെ 'പ്രതിയും ഇരയും'; പരസ്പരം...
15 May 2025 2:47 PM GMTതുര്‍ക്കിയിലെ കമ്പനിക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വിലക്ക്
15 May 2025 2:11 PM GMTയുവ അഭിഭാഷകയെ മര്‍ദിച്ച ബെയ്ലിന് ദാസ് പിടിയില്‍
15 May 2025 1:46 PM GMT