Kerala

പ്രത്യേക നിയമസഭാ സമ്മേളനം; ഗവര്‍ണറുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി

ഗവര്‍ണറുമായി നടന്ന ചര്‍ച്ചയിലെ കാര്യങ്ങള്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. തുടര്‍ന്ന് ഗവര്‍ണറെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കും. പിന്നീട് ഗവര്‍ണര്‍ യുക്തമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി.

പ്രത്യേക നിയമസഭാ സമ്മേളനം; ഗവര്‍ണറുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി
X

തിരുവനന്തപുരം: പ്രത്യേക നിയമസഭാസമ്മേളനത്തിന് അനുമതി തേടി മന്ത്രിമാരായ എ കെ ബാലനും വി എസ് സുനില്‍കുമാറും ഗവര്‍ണറുമായി ചര്‍ച്ച നടത്തി. ഉച്ചയ്ക്ക് 12.30ന് രാജ്ഭവനിലെത്തിയാണ് മന്ത്രിമാര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്. ഗവര്‍ണറുമായി 35 മിനിറ്റ് സംസാരിച്ചു. ഗവര്‍ണറുമായി നടന്ന ചര്‍ച്ചയിലെ കാര്യങ്ങള്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. തുടര്‍ന്ന് ഗവര്‍ണറെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കും. പിന്നീട് ഗവര്‍ണര്‍ യുക്തമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി.

വളരെ പോസിറ്റീവ് ആയ സമീപനമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. 31ന് ചേരേണ്ട നിയമസഭാ സമ്മേളനത്തെക്കുറിച്ച് ഗവര്‍ണര്‍ ആലോചിക്കും. ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും തുടര്‍നടപടികള്‍ തീരുമാനിക്കുക. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യവും ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതികള്‍ തള്ളിക്കളയാന്‍ ഡിസംബര്‍ 23ന് ഒരുദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയിരുന്നു. ജനുവരി എട്ടിന് ബജറ്റ് സമ്മേളനം ചേരുന്നതിനാല്‍ 31ന് പ്രത്യേക സമ്മേളനം ചേരേണ്ടതിന്റെ അടിയന്തരസാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ആവശ്യം നിരസിച്ചത്. ഇതിനെതിരേ ശക്തമായ വിമര്‍ശനമുന്നയിച്ചും മന്ത്രിസഭാ തീരുമാനം തള്ളാന്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇ

തിന് പിന്നാലെ ഡിസംബര്‍ 31ന് വീണ്ടും സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍, അതിനുള്ള ശുപാര്‍ശയാണ് ഗവര്‍ണര്‍ക്ക് അയച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. സമ്മേളനം ചേരുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് മന്ത്രിമാര്‍ നേരിട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.

Next Story

RELATED STORIES

Share it