- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രൈമറി ക്ലാസ്സുകളില്‍ കായികം പാഠ്യപദ്ധതിയുടെ ഭാഗം: മന്ത്രി അബ്ദുറഹ്മാന്‍
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് ആരംഭിക്കും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ കായികം പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. 'അക്കാദമിക തലത്തില്‍ കായികം പ്രത്യേക ഇനമായി ആദ്യമായി ഉള്‍പ്പെടുത്തുകയാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് ആരംഭിക്കും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന കായിക ദിനവും കേണല്‍ ഗോദവര്‍മ്മ രാജയുടെ ജന്മദിനാഘോഷത്തിന്റേയും ഭാഗമായുള്ള ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂറോപ്പ് മുഴുവന്‍ സഞ്ചരിച്ച് ലോക കായികയിനങ്ങള്‍ മനസിലാക്കി അവ കേരളത്തില്‍ അവതരിപ്പിച്ച ഭരണാധികാരി ആയിരുന്നു ജിവി രാജയെന്ന് മന്ത്രി അനുസ്മരിച്ചു. ക്രിക്കറ്റ്, ഫുട്ബോള്‍ പോലുള്ള കായികയിനങ്ങള്‍ ഇവിടത്തെ സാധാരണക്കാരന് പ്രാപ്യമാക്കിയത് രാജയാണ്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായാണ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ചത്. കായികം അക്കാദമിക പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് എല്ലാവരും കായികക്ഷമത ഉള്ളവരായിരിക്കുക എന്ന രാജയുടെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കായിക മേഖലയുടെ അടിസ്ഥാനസൗകര്യം വികസനത്തിനായി വിനിയോഗിച്ചതെന്ന് മന്ത്രി അബ്ദുറഹ്മാന്‍ ചൂണ്ടിക്കാട്ടി.
കവടിയാറില്‍ നിന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ജി.വി രാജ സ്പോര്‍ട്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ദീപശിഖാ പ്രയാണവും കൂട്ടയോട്ടവും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഫ്ലാഗ് ഓഫ് ചെയ്തു വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജി വി രാജ സ്പോര്‍ട്സ് സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയും റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഗിന്നസ് റെക്കോര്‍ഡിന് ഉടമയുമായ സബിനയ്. ബി ദീപശിഖ ഏറ്റുവാങ്ങി. ഒളിമ്പ്യന്‍ കെ എം ബീന മോള്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അജിത് ദാസ്, കായിക യുവജന കാര്യാലയം ഡയറക്ടര്‍ പ്രേം കൃഷ്ണന്‍. എസ്, അഡീഷണല്‍ ഡയറക്ടര്‍ സീന എഎന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
ഹണിട്രാപ്പ് കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍; യുവാവിന്റെ ബൈക്കും സംഘം...
13 Jan 2025 2:24 AM GMTസ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്സലോണയക്ക്; ജിദ്ദയിലെ എല്‍...
13 Jan 2025 2:14 AM GMTഅമരക്കുനിയില്‍ വീണ്ടും കടുവയെത്തി; ആടിനെ കൊന്നു
13 Jan 2025 2:06 AM GMTസ്വന്തം വിവാഹചടങ്ങില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം...
13 Jan 2025 1:56 AM GMTയാത്രക്കാരന് സ്റ്റോപ്പില്‍ ഇറങ്ങിയില്ല; പത്ത് രൂപ അധികം ചോദിച്ച്...
13 Jan 2025 1:35 AM GMTപെട്രോള്‍ പമ്പ് അടച്ചിട്ടുള്ള സമരം തുടങ്ങി
13 Jan 2025 1:20 AM GMT