Kerala

സിസ്റ്റര്‍ അഭയക്കേസ്: സത്യം വിജയിച്ചു; സഭാ നേതൃത്വത്തിന് തിരിച്ചറിവുണ്ടാകട്ടെയെന്ന് സഭാ സുതാര്യ സമിതി

സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന്‌കേരളസമൂഹം 28വര്‍ഷം മുന്‍പ് തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. എന്നാല്‍ ആ സത്യം മനസിലായിട്ടും അത് മൂടിവെക്കാനും ആത്മഹത്യയാക്കി മാറ്റാനും പണവും സ്വാധീനവും ഉപയോഗിച്ച് മുന്നില്‍ നിന്നത് സഭാ നേതൃത്വം തന്നെ ആയിരുന്നു എന്നുള്ളത് ഓരോ വിശ്വസിയെയും ലജ്ജിപ്പിക്കുന്നതാണെന്നും എഎംടി ആരോപിച്ചു.

സിസ്റ്റര്‍ അഭയക്കേസ്: സത്യം വിജയിച്ചു; സഭാ നേതൃത്വത്തിന് തിരിച്ചറിവുണ്ടാകട്ടെയെന്ന് സഭാ സുതാര്യ സമിതി
X

കൊച്ചി :28വര്‍ഷം നീണ്ടുനിന്ന സിസ്റ്റര്‍ അഭയ കേസിന്റെ അന്വേഷണങ്ങള്‍ക്കൊടുവിലെ സിബിഐ കോടതി വിധിയിലൂടെ സത്യം ജയിച്ചുവെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മയയായ സഭാ സുതാര്യ സമിതി(എഎംടി).സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന്‌കേരളസമൂഹം 28വര്‍ഷം മുന്‍പ് തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. എന്നാല്‍ ആ സത്യം മനസിലായിട്ടും അത് മൂടിവെക്കാനും ആത്മഹത്യയാക്കി മാറ്റാനും പണവും സ്വാധീനവും ഉപയോഗിച്ച് മുന്നില്‍ നിന്നത് സഭാ നേതൃത്വം തന്നെ ആയിരുന്നു എന്നുള്ളത് ഓരോ വിശ്വസിയെയും ലജ്ജിപ്പിക്കുന്നതാണെന്നും എഎംടി ആരോപിച്ചു.

സിബി ഐ കോടതി വിധി സഭാ നേതൃത്വത്തിന് കണ്ണ് തുറക്കാനുള്ള സമയമാണ് കാരണം സമാന രീതിയില്‍ നിരവധി കേസുകളില്‍ ഇന്ന് പല കോടതികളില്‍ സഭാ നേതൃത്വം പ്രതികൂട്ടില്‍ നില്‍ക്കുകയാണ്. ഇനിയെങ്കിലും കുറ്റാരോപിതരെ കണ്ണടച്ച് സംരക്ഷിക്കാന്‍ നില്‍ക്കാതെ തള്ളേണ്ടത് തള്ളാനും ഉള്‍കൊള്ളേണ്ടത് ഉള്‍കൊള്ളാനും തെയ്യാറാവണമെന്നും എഎംടി പ്രസിഡന്റ് മാത്യു കരോണ്ടുകടവില്‍,ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍,വക്താവ് ഷൈജു ആന്റണി എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it