Kerala

എസ്എസ്എല്‍സി ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്; പ്ലസ്ടു ബുധനാഴ്ച

പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വിദ്യാഭ്യാസമന്ത്രിക്കുപകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ഇതോടൊപ്പംതന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവുമുണ്ടായിരിക്കും.

എസ്എസ്എല്‍സി ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്; പ്ലസ്ടു ബുധനാഴ്ച
X

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വിദ്യാഭ്യാസമന്ത്രിക്കുപകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ഇതോടൊപ്പംതന്നെ ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവുമുണ്ടായിരിക്കും.

ഫലപ്രഖ്യാപനത്തിനു മുന്നോടിയായി തിങ്കളാഴ്ച രാവിലെ പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് പരീക്ഷാഫലത്തിന് അന്തിമ അംഗീകാരം നല്‍കും. www.results.kite.kerala.gov.in എന്ന വെബ്‌സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈല്‍ ആപ്പിലും ഫലമറിയാം. കുട്ടികളുടെ ഫലത്തിനുപുറമേ, സ്‌കൂള്‍, വിദ്യാഭ്യാസ റവന്യൂ ജില്ലാതല ഫലത്തിന്റെ അവലോകനം, വിഷയാധിഷ്ടിത അവലോകനം, ഗ്രാഫിക്‌സ് എന്നിവയും ആപ്പിലും പോര്‍ട്ടലിലും വൈകീട്ട് മൂന്നുമുതല്‍ ലഭിക്കും. റിസള്‍ട്ട് അനാലിസിസ് എന്ന ലിങ്കില്‍ ഇതുണ്ടാവും.

കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യമുള്ള 11,769 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവിടെനിന്നുതന്നെ ഫലമറിയാനാവുമെന്നും കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും keralapareekshabhavan.in, sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലമറിയാം. എസ്എസ്എല്‍സി (എച്ച്‌ഐ), ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ) ഫലം sslchiexam.kerala.gov.in എന്ന സൈറ്റിലും ടിഎച്ച്എസ്എല്‍സി ഫലം thslcexam.kerala.gov.in എന്ന സൈറ്റിലും ലഭിക്കും. ഐസിഎസ്ഇ 10ാംക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. പരീക്ഷാഫലങ്ങള്‍ക്കായി iExam എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതിലൂടെയും ഫലമറിയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു. 2,033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുത്തിയത്. സംസ്ഥാനത്തിന് പുറത്ത് ഗള്‍ഫ്(8), ലക്ഷദ്വീപ്(9), മാഹി(6) എന്നിങ്ങനെ 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.

പരീക്ഷാഫലങ്ങള്‍ താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും ലഭ്യമാണ്.

www.dhsekerala.gov.in

www.keralaresults.nic.in

www.prd.kerala.gov.in

www.results.itschool.gov.in


Next Story

RELATED STORIES

Share it