- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി; നിർദേശങ്ങൾ ലംഘിച്ചാൽ കനത്ത പിഴ: മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡിനെതിരേ ജനങ്ങൾ പുലർത്തിയ ജാഗ്രതയും കരുതലും അൽപം കൈമോശം വന്നു. പലയിടത്തും കൊവിഡ് സാഹചര്യത്തെ ജനങ്ങൾ ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷമുണ്ടായി.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് പിഴ കൂട്ടേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കൊവിഡിനെതിരേ ജനങ്ങൾ പുലർത്തിയ ജാഗ്രതയും കരുതലും അൽപം കൈമോശം വന്നു. പലയിടത്തും കൊവിഡ് സാഹചര്യത്തെ ജനങ്ങൾ ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ പശ്ചാത്തലത്തിൽ നാടിനെ രക്ഷിക്കുന്നതിനായാണ് കൂടുതൽ കടുത്ത നടപടികളിലേക്ക് സർക്കാർ നീങ്ങിയത്.
കടകളിൽ പോകുമ്പോൾ ജനങ്ങൾ കൃത്യമായ ശാരീരിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. സാധനങ്ങൾ തൊട്ടുനോക്കേണ്ട കടയാണെങ്കിൽ ഗ്ലൗസ് ധരിച്ച് മാത്രമേ കയറാൻ പാടുള്ളു. കടകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തേണ്ട ബാധ്യത കട ഉടമയ്ക്കുണ്ട്. ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ലെങ്കിൽ കട അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡിനെതിരേ മരുന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അതിനാൽ കൂടുതൽ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ വേണം. ജനങ്ങൾ ജാഗ്രത നിർദേശങ്ങൾ കൃത്യമായി പാലിക്കണം. കൊവിഡ് എത്രകാലം നിലനിൽക്കുമെന്ന് അറിയാത്ത സാഹചര്യത്തിൽ രോഗവ്യാപനത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ അടച്ചിടാൻ സാധിക്കില്ല. കൊവിഡ് ബാധിതരെ കണ്ടെത്താൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
RELATED STORIES
പത്തനംതിട്ടയില്‍ നവജാത ശിശു മരിച്ച നിലയില്‍, 21കാരി രക്തസ്രാവത്തെ...
17 Jun 2025 11:29 AM GMTരണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
17 Jun 2025 11:26 AM GMTമലയോര മേഖലയിലെ പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കണം; ഉത്തരവിറക്കി ഹൈക്കോടതി
17 Jun 2025 11:11 AM GMTകമൽഹാസൻ ചിത്രം 'തഗ്ഗ് ലൈഫ്' കർണാടകയിൽ റിലീസ് ചെയ്യാൻ സുപ്രിംകോടതി...
17 Jun 2025 10:57 AM GMTസഹായം കാത്തു നിന്നവർക്കു നേരേ ഷെല്ലാക്രമണം: 47 ഫലസ്തീനികൾ...
17 Jun 2025 10:38 AM GMTകേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥ...
17 Jun 2025 10:19 AM GMT