Kerala

'കെ എം മാണിയുടെ സ്മാരകത്തില്‍ പണം എണ്ണുന്ന യന്ത്രം കൂടി കാണും'; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുഭാഷ് ചന്ദ്രന്‍

പൊതുജനത്തിന്റെ പണം എടുത്ത് മരിച്ച രാഷ്ട്രീയക്കാരുടെ പേരില്‍ വീട്ടുകാര്‍ തുടങ്ങുന്ന ട്രസ്റ്റിന് കൊടുക്കാന്‍ ഏത് നിയമമാണ് നിങ്ങള്‍ക്ക് അധികാരം തന്നതെന്ന് ഹരീഷ് വാസുദേവനും ചോദിച്ചിരുന്നു.

കെ എം മാണിയുടെ സ്മാരകത്തില്‍ പണം എണ്ണുന്ന യന്ത്രം കൂടി കാണും; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുഭാഷ് ചന്ദ്രന്‍
X

കോഴിക്കോട്: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അന്തരിച്ച കെ എം മാണിക്ക് സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപ ബജറ്റില്‍ വകയിരുത്തിയതിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍. കെഎം മാണിയുടെ സ്മാരകത്തില്‍ പണമെണ്ണുന്ന യന്ത്രം കൂടി കാണുമെന്ന് സുഭാഷ് ചന്ദ്രന്‍ വിമര്‍ശിച്ചു. മുംബൈ കേരളീയ സമാജത്തിന്റെ നവതി അഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എം മാണിക്ക പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് സ്മാരകം പണിയുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പൊതു ഖജനാവില്‍ നിന്നും പണമെടുത്ത് സ്മാരക നിര്‍മ്മാണത്തിന് പണം ചെലവാക്കുന്നതിനെ വിമര്‍ശിച്ച് ഹരീഷ് രംഗത്തുവന്നത്. മാണി മരിച്ചത് കൊണ്ട് മാത്രമാണ് അങ്ങേര്‍ക്കെതിരായ വിജിലന്‍സ് കേസ് അവസാനിപ്പിച്ചത്. അഴിമതി നടത്താനും ആ അഴിമതി അന്വേഷിക്കാനും പൊതുജനങ്ങള്‍ തന്നെ നഷ്ടം സഹിക്കണം, ഇപ്പോള്‍ മരിച്ചാല്‍ ട്രസ്റ്റ് ഉണ്ടാക്കാനും സഹിക്കണം എന്നു പറയുന്നത് തോന്ന്യവാസമാണെന്ന് ഹരീഷ് പറഞ്ഞിരുന്നു.

പിണറായി വിജയന് അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ എല്‍ഡിഎഫിന്റെ ഫണ്ടില്‍ നിന്ന് പണമെടുക്കണമെന്നും ഹരീഷ് പറഞ്ഞു. പൊതുജനത്തിന്റെ പണം എടുത്ത് മരിച്ച രാഷ്ട്രീയക്കാരുടെ പേരില്‍ വീട്ടുകാര്‍ തുടങ്ങുന്ന ട്രസ്റ്റിന് കൊടുക്കാന്‍ ഏത് നിയമമാണ് നിങ്ങള്‍ക്ക് അധികാരം തന്നതെന്നും ഹരീഷ് ചോദിരുന്നു.

Next Story

RELATED STORIES

Share it