Kerala

മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി ജീവനക്കാര്‍ പരിശോധന നടത്തി

ഫ്ളാറ്റ് പൊളിക്കുന്നത് സംബന്ധിച്ച് പത്ത് ദിവസത്തിനകം വിശദ റിപോര്‍ട്ട് നല്‍കണമെന്ന് സബ് കലക്ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന.ജെയിന്‍ കോറല്‍, ആല്‍ഫാ സെറിന്‍ എന്നീ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കമ്പനികള്‍ക്ക് സബ് കലക്ടര്‍ കൈമാറിയതായി മരട് നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു. ഫ്‌ളാറ്റുകളുടെ ഭിത്തികള്‍ തുരന്നും ചുറ്റിക കൊണ്ട് അടിച്ചും പഠനം നടത്തി. ഇന്ന് നടന്നത് പൊളിക്കല്‍ നടപടികളല്ല. ഇത്തരം ജോലികള്‍ ചെയ്യാന്‍ ഇവര്‍ പ്രാപ്തരാണോയെന്ന് പഠിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു

മരടിലെ ഫ്‌ളാറ്റ്  പൊളിക്കുന്നതിനു മുന്നോടിയായി ജീവനക്കാര്‍ പരിശോധന നടത്തി
X

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിന് സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ആല്‍ഫ സെറീന്‍ ഫ്ളാറ്റില്‍ പൊളിക്കാന്‍ അനുമതി ലഭിച്ച ചെന്നൈ വിജയ് സ്റ്റീല്‍സ് കമ്പനിയുടെ ജീവനക്കാര്‍ ഇന്ന് പരിശോധ നടത്തി.ഫ്ളാറ്റ് പൊളിക്കുന്നത് സംബന്ധിച്ച് പത്ത് ദിവസത്തിനകം വിശദ റിപോര്‍ട്ട് നല്‍കണമെന്ന് സബ് കലക്ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന.ജെയിന്‍ കോറല്‍, ആല്‍ഫാ സെറിന്‍ എന്നീ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കമ്പനികള്‍ക്ക് സബ് കലക്ടര്‍ കൈമാറിയതായി മരട് നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു.

ഫ്‌ളാറ്റുകളുടെ ഭിത്തികള്‍ തുരന്നും ചുറ്റിക കൊണ്ട് അടിച്ചും പഠനം നടത്തി. ഇന്ന് നടന്നത് പൊളിക്കല്‍ നടപടികളല്ല. ഇത്തരം ജോലികള്‍ ചെയ്യാന്‍ ഇവര്‍ പ്രാപ്തരാണോയെന്ന് പഠിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്‍പ്രകാരമുള്ള പരിശോധനയാണ് നടന്നത്. റിപോര്‍ട്ട് സാങ്കേതിക സമിതി അംഗീകരിച്ച് സെലക്ഷന്‍ നോട്ടീസ് നല്‍കും. തുടര്‍ന്ന് വര്‍ക്ക് ഓര്‍ഡറും നല്‍കും. ഇതിനു ശേഷമാണ് സൈറ്റ് കൈമാറുകയെന്നും സെക്രട്ടറി പറഞ്ഞു. പൊളിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനമില്ലാത്തതിനാല്‍ ചെന്നൈ ഐഐടിയുടെ സഹായമുണ്ടാകില്ല. ഫ്‌ളാറ്റുകള്‍ നഗരസഭയ്ക്ക് കൈമാറിയ സര്‍ക്കാരിന്റെ കത്ത് സബ് കലക്ടര്‍ക്ക് ലഭിച്ചെന്നും സെക്രട്ടറി പറഞ്ഞു. സുപ്രീംകോടതിയില്‍ കോടതിയില്‍ നല്‍കിയ സമയക്രമ പ്രകാരം നഗരസഭ മുന്നോട്ട് പോകണമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്നും കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it