Kerala

രോഗി മരിച്ചതിലെ സസ്‌പെന്‍ഷന്‍; ഡോക്ടര്‍മാരെ ബലിയാടാക്കുന്നുവെന്ന് കെജിഎംസിടിഎ

രോഗി മരിച്ചതിലെ സസ്‌പെന്‍ഷന്‍; ഡോക്ടര്‍മാരെ ബലിയാടാക്കുന്നുവെന്ന് കെജിഎംസിടിഎ
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി മെഡിക്കല്‍ കോളജ് അധ്യാപക സംഘടന. യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോക്ടര്‍മാരെയായിരുന്നു സംഭവത്തില്‍ നേരത്തെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഈ നടപടി ഡോക്ടര്‍മാരെ ബലിയാടാക്കുന്നതാണെന്നും യഥാര്‍ഥ പ്രശ്‌നം ജീവനക്കാരുടെയും മറ്റു പരിമിതികളുമാണെന്നും കെജിഎംസിറ്റിഎ തിരുവനന്തപുരം യൂണിറ്റ് വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. വിശദമായ അന്വേഷണം നടത്തതാതെ എടുത്ത നടപടി പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ഡയാലിസ്സ് നടത്തേണ്ടിവന്നതിനാല്‍ 8.30 ഓടുകൂടി ശസ്ത്രക്രിയ ആരംഭിച്ചു. യൂറോളജി വിഭാഗം തലവന്റെയും നെഫ്രൊളജി വിഭാഗം സീനിയര്‍ ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ പരമാവധി ചികില്‍സ നല്‍കിയിട്ടും രോഗി മരണപ്പെടുകയായിരുന്നു. എന്നാല്‍ വിശദമായ ഒരു അന്വേഷണവും നടത്താതെ ചികില്‍സയ്ക്കു മുന്‍കൈയെടുത്ത വകുപ്പുമേധാവികളെ സസ്‌പ്പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്.

ഇത് വളരെ പരിമിതമായ സൗകര്യങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ്. ആശുപത്രികളുടെ പരിമിതികള്‍ കാരണമുണ്ടാകുന്ന (രൂക്ഷമായ ഡോക്ടര്‍മാര്‍ ഉല്‍പ്പെടയുള്ള ജീവനക്കാരുടെ കുറവും) സംഭവങ്ങളില്‍ ഡോക്ടര്‍മാരെ മാത്രം ബലിയാടാക്കുന്ന പ്രവണത കൂടിവരുകയാണ്. ഇക്കഴിഞ്ഞ ആഴ്ചയിലും നിരപരാധിയായ ഡോക്ടറെ തൃശൂരില്‍ സസ്പന്ഡ് ചെയ്യുകയുണ്ടായി.

വിശദമായ അന്വേഷണം നടത്താത ഡോക്ടര്‍മാരെ ബലിയാടുകളാക്കിക്കൊണ്ടുള്ള നടപടികളില്‍ ശക്തമായി പ്രതിക്ഷേധിക്കുന്നതായും കെജിഎംസിടിഎ വ്യക്തമാക്കി. ഈ സംഭവത്തിനെ കുറിച്ച് വിശദമായി അന്വേഷിച്ച് നടപെടി എടുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.ആശുപത്രിയിലെ അപര്യാപ്തതകളെ കുറിച്ച് അന്വേഷിച്ച് നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുന്നു.

അതേ സമയം ശരിയായ അന്വേഷണം നടത്താതെ എടുത്ത ശിക്ഷാ നടപടികള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും കെജിഎംസിടിഎ തിരുവനന്തപുരം യൂണിറ്റ് ആവശ്യപ്പെട്ടു.

അതേസമയം അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Next Story

RELATED STORIES

Share it