- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കന്യാസ്ത്രീകള്‍ക്കു വേണ്ടി സ്വാമി അഗ്നിവേശ് മാര്‍പ്പാപ്പക്ക് കത്തെഴുതി
സഭയുമായി ബന്ധപ്പെട്ട പലരും അതിക്രമങ്ങളോട് സഹിഷ്ണുതയും നീതിയ്ക്കായുള്ള പോരാട്ടങ്ങളോട് അസഹിഷ്ണുതയും പുലര്‍ത്തുന്നു. ഇതല്ല യേശുക്രിസ്തു ലോകത്തെ പഠിപ്പിച്ചതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: കേരളത്തില്‍ കന്യാസ്ത്രീകള്‍ക്ക് എതിരേയുള്ള അരമനകളുടെ അതിക്രമങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപെട്ട് സാമൂഹിക പ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശ് മാര്‍പാപ്പക്ക് കത്തെഴുതി. ലൈംഗീകാതിക്രമ കേസില്‍ ആരോപണ വിധേയനായ മുന്‍ ജലന്ധര്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ സിസ്റ്റര്‍ ആല്‍ഫി പള്ളശേരില്‍, സിസ്റ്റര്‍ അനുപമ കേളമംഗലത്തുവെളിയില്‍, സിസ്റ്റര്‍ ജോസഫൈന്‍ വില്ലൂന്നിക്കല്‍, സിസ്റ്റര്‍ ആന്‍സിറ്റ ഉറുമ്പില്‍ എന്നിവരുടെ സ്ഥലംമാറ്റ ഉത്തരവ് പ്രഥമദൃഷ്ട്യാ പ്രതികാര നടപടിയാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
അടിച്ചമര്‍ത്തപ്പെട്ട ഇരയ്ക്ക് വേണ്ടി സംസാരിച്ച ഇവരെ ഇന്ത്യയിലെ ജനങ്ങള്‍ ബഹുമാനിക്കുന്നു. സഭയുമായി ബന്ധപ്പെട്ട പലരും അതിക്രമങ്ങളോട് സഹിഷ്ണുതയും നീതിയ്ക്കായുള്ള പോരാട്ടങ്ങളോട് അസഹിഷ്ണുതയും പുലര്‍ത്തുന്നു. ഇതല്ല യേശുക്രിസ്്തു ലോകത്തെ പഠിപ്പിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുന്നതിലുള്ള താങ്കളുടെ പ്രതിബദ്ധതയില്‍ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ താങ്കള്‍ ഈ വിഷയത്തില്‍ ഇടപെട്ട് കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈ പ്രശന്ങ്ങളുമായി നേരി്ട്ട് ബന്ധമില്ലാത്ത എനിക്ക് പോലും ഇത്തരത്തിലാണ് തോന്നുന്നതെങ്കില്‍ ഇതുമായി അടുത്ത ബന്ധമുള്ള കേരളത്തിലുള്ളവര്‍ക്ക് എത്രമാത്രം തീവ്രമായിട്ടായിരിക്കും ഈ പ്രശ്നങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നത് എന്ന് ആലോചിക്കുന്നു. കേരളത്തിന്റെ പൊതുസമൂഹം ഈ കന്യാസ്ത്രീകള്‍ക്കൊപ്പമാണെന്നും കഴിഞ്ഞദിവസം അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്ക്കാന് സംഘ്പരിവാര് നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്മാരുടെ ലൈസന്സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്ഥികള് മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT