- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകം; മുഴുവന്‍ കേസ് ഡയറിയും ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം
ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സി ബി ഐ അന്വേഷണം ഉടനടി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് താമിര്‍ ജിഫ്രിയുടെ സഹോദരന് ഹാരിസ് ജിഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഓഗസ്റ്റ് രണ്ടിന് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും കൊലപാതകം സംബന്ധിച്ച വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതല്ലാതെ പ്രതികളെ കണ്ടെത്തുകയോ പോലിസുകാരെ പ്രതി ചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ഹാരിസ് ജിഫ്രിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ വാദിച്ചു.
താമിര്‍ ജിഫ്രിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ പോലിസുകാരെ മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ താല്‍പ്പര്യപ്രകാരം ക്രൈം ബ്രാഞ്ച് സംരക്ഷിക്കുകയാണെന്നും കേസിലെ സുപ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും അഭിഭാഷകര്‍ വാദിച്ചു. താനൂര്‍ പോലിസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ എടുക്കാത്തത് ദുരൂഹമാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
താനൂര്‍ കസ്റ്റഡി മരണത്തില്‍ പോലിസിനെതിരെ ഗുരുതര ആരോപണവുമായി മൊഴി നല്കിയ മന്‍സൂറിന്റെ പിതാവ് അബൂബക്കര്‍ രംഗത്തുവന്നത് പോലിസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. താമിര്‍ ജിഫ്രിക്കൊപ്പം പിടിയിലായ മന്‍സൂറിനെ കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച് 20 ഓളം പോലിസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു എന്ന് അബൂബക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താമിര്‍ ജിഫ്രിയെ ഡാന്‍സാഫ് സംഘം മര്‍ദ്ദിച്ചെന്ന് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയതിനായിരുന്നു മര്‍ദ്ദനം. മൊഴി മാറ്റാന്‍ പോലിസ് സമ്മര്‍ദ്ദം ചെലുത്തി മാപ്പ് എഴുതി നല്കാന് ആവശ്യപ്പെട്ടു. മന്‍സൂറിനെ ലഹരിക്കേസില്‍ കുടുക്കിയതാണെന്നും പിതാവ് പ്രതികരിച്ചു.
തേഞ്ഞിപ്പലം പോലിസ് സ്റ്റേഷന് പരിധിയിലെ ചേളാരിയില്‍ നിന്നും താമിര്‍ ജിഫ്രി അടക്കമുള്ള 12 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശേഷം താനൂരിലെ ഡാന്‍സാഫ് താമസിക്കുന്ന മുറിയിലെത്തിച്ചു. പിന്നീട് ക്രൂമായി മര്‍ദിച്ചു. മര്‍ദ്ദനത്തിനിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ക്വാട്ടേഴ്സിലേക്ക് വന്നിരുന്നു. മര്‍ദ്ദനത്തിനിടെ പലതവണ താമിറിനെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു.
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMT