Kerala

ടെലികോം വകുപ്പിന്റെ നേതൃത്വത്തില്‍ പി എം വാണി; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പബ്ലിക് ഡാറ്റ ഓഫീസ്, പബ്ലിക് ഡാറ്റ ഓഫീസ് അഗ്രിഗേറ്റര്‍, ആപ് പ്രൊവൈഡര്‍ എന്നീ വിഭാഗങ്ങളില്‍ ഈ ഉദ്യമത്തിന്റെ ഭാഗമാകുവാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ടെലികോം വകുപ്പിന്റെ കേരള-ലക്ഷദ്വീപ് മേഖലയുടെ ചുമതലയുള്ള സീനിയര്‍ ഡി.ഡി.ജി ഡോ.പി ടി മാത്യു അറിയിച്ചു

ടെലികോം വകുപ്പിന്റെ നേതൃത്വത്തില്‍ പി എം വാണി; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
X

കൊച്ചി: പൊതു വൈഫൈ സംവിധാനത്തിലൂടെ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ പി എം വാണിയുടെ ഭാഗമാകുവാന്‍ അവസരമൊരുങ്ങുന്നു.പബ്ലിക് ഡാറ്റ ഓഫീസ്, പബ്ലിക് ഡാറ്റ ഓഫീസ് അഗ്രിഗേറ്റര്‍, ആപ് പ്രൊവൈഡര്‍ എന്നീ വിഭാഗങ്ങളില്‍ ഈ ഉദ്യമത്തിന്റെ ഭാഗമാകുവാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ടെലികോം വകുപ്പിന്റെ കേരള-ലക്ഷദ്വീപ് മേഖലയുടെ ചുമതലയുള്ള സീനിയര്‍ ഡി.ഡി.ജി ഡോ.പി.ടി. മാത്യു അറിയിച്ചു.

രജിസ്‌ട്രേഷനായി പ്രത്യേകം ഫീസ് ഇല്ല.ടെലിഫോണ്‍ സംവിധാനം വ്യാപകമല്ലാതിരുന്ന പണ്ട് കാലത്തുണ്ടായിരുന്ന പബ്ലിക് കോള്‍ ഓഫിസിന്റെ സമാന മാതൃകയിലാണ് പബ്ലിക് ഡാറ്റ ഓഫിസ് ആരംഭിക്കുന്നതെന്നും ഡോ.പി ടി മാത്യു പറഞ്ഞു.വിശദ വിവരങ്ങള്‍ ടെലികോം വകുപ്പിന്റെ കൊച്ചിയിലെ നോഡല്‍ ഓഫീസറില്‍ നിന്നും ലഭ്യമാണ്. (ഫോണ്‍- 0484 2375299/ 2379800).

Next Story

RELATED STORIES

Share it