- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രി എംടിയെ സന്ദര്‍ശിച്ചു
എംടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ കോടിയും സമ്മാനിച്ചു. മുന്‍ എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, പുരുഷന് കടലുണ്ടി എന്നിവരും മുഖ്യമന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.

കോഴിക്കോട്: സാഹിത്യകാരന് എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എംടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ കോടിയും സമ്മാനിച്ചു. മുന്‍ എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, പുരുഷന് കടലുണ്ടി എന്നിവരും മുഖ്യമന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു.
എംടിയുടെ ആരോഗ്യ വിവരങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് എംടി മുഖ്യമന്ത്രിയോട് പറഞ്ഞു. കോഴിക്കോടിനായി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമോയെന്ന് മുഖ്യമന്ത്രി അന്വേഷിച്ചപ്പോഴായിരുന്നു എംടിയുടെ മറുപടി. നിലവില്‍ നന്നായി പോകുന്നുണ്ടെങ്കിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം മുന്‍ഗണന നല്കി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി.
മലയാളം പിഎച്ഡി നേടിയ ഉദ്യോഗാര്‍ഥികള്‍ നിയമനവുമായി ബന്ധപ്പെട്ട് നല്കിയ നിവേദനം എംടി മുഖ്യമന്ത്രിക്ക് നല്കി. കാല് മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
RELATED STORIES
സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കെതിരേ വരുന്ന വാർത്തകൾ...
4 July 2025 10:38 AM GMTകേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സ്റ്റേ അനുവദിക്കാതെ: ഹൈക്കോടതി
4 July 2025 10:19 AM GMTചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വിദേശത്തേക്ക്
4 July 2025 9:54 AM GMTഇസ്രായേൽ ഫലസ്തീനിൽ നടത്തുന്നത് യുദ്ധ കുറ്റകൃത്യം: ഇറാൻ വിദേശകാര്യ...
4 July 2025 9:44 AM GMT'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ...
4 July 2025 8:11 AM GMTഗസയിലെ വെടിനിര്‍ത്തല്‍: ഹമാസ് 24 മണിക്കൂറില്‍ നിലപാട് പറയുമെന്ന്...
4 July 2025 7:56 AM GMT