Kerala

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം ഇന്ന്; ഉന്നതതല യോഗം ആരംഭിച്ചു

ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ നിലവിലെ കൗണ്ടര്‍ സംവിധാനം വഴിയുള്ള മദ്യ വില്പന അവസാനിപ്പിക്കും.

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം ഇന്ന്; ഉന്നതതല യോഗം ആരംഭിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ആരംഭിച്ചു. എക്സൈസ് മന്ത്രി, എക്സൈസ് കമ്മിഷണര്‍, ബീവറേജസ് കോര്‍പറേഷന്‍ എം.ഡി, നികുതി വകുപ്പ് സെക്രട്ടറി, പോലിസ് മേധാവി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം ആരംഭിച്ചത്.

ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ നിലവിലെ കൗണ്ടര്‍ സംവിധാനം വഴിയുള്ള മദ്യ വില്പന അവസാനിപ്പിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കാമെന്ന് എക്‌സൈസ് കമ്മിഷണര്‍ എക്‌സൈസ് മന്ത്രിക്ക് നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സംസ്ഥാനത്തും ബാറുകള്‍ തുറക്കാന്‍ കഴിയുമോ എന്നാണ് യോഗം ചര്‍ച്ച ചെയ്യുക. ബാറുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ ഉടമകളുടെ സംഘടനയായ ബാര്‍ ഓണേഴ്‌സ് അസോസിയേഷനും സര്‍ക്കാരിനെ സമീപിച്ചിരുന്നു.

Next Story

RELATED STORIES

Share it