Kerala

മര്‍കസ് നോളജ്‌സിറ്റിയിലെ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി തിങ്കളാഴ്ച ആരംഭിക്കും

കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതില്‍ അന്താരാഷ്ട്ര പങ്കാളിത്തം എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട്, ശാസ്ത്രജ്ഞര്‍, നയതന്ത്രജ്ഞര്‍, സര്‍വകലാശാലാ മേധാവികള്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍, സന്നദ്ധ സംഘടനാ മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

മര്‍കസ് നോളജ്‌സിറ്റിയിലെ അന്താരാഷ്ട്ര   കാലാവസ്ഥാ ഉച്ചകോടി തിങ്കളാഴ്ച ആരംഭിക്കും
X

കോഴിക്കോട്: അന്താരാഷ്ട്ര സര്‍വകലാശാലാ മേധാവികളുടെ ആഗോളകാലാവസ്ഥാ ഉച്ചകോടി ഒക്ടോബര്‍ പതിനേഴിന് മര്‍കസ് നോളജ്‌സിറ്റിയില്‍ ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇസ്ലാമിക യൂണിവേഴ്‌സിറ്റീസ് ലീഗ് അധ്യക്ഷന്‍ ഡോ. ഉസാമ മുഹമ്മദ് ഹസ്സന്‍ ചടങ്ങില്‍ അധ്യക്ഷനാകും. മര്‍കസ് നോളജ്‌സിറ്റി ഡയറക്ടര്‍ ഡോ.അബ്ദുല്‍ഹകിം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. കെയ്‌റോആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗും, കോഴിക്കോട് ആസ്ഥാനമായ ജാമിഅ മര്‍കസും സംയുക്തമായാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതില്‍ അന്താരാഷ്ട്ര പങ്കാളിത്തം എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട്, ശാസ്ത്രജ്ഞര്‍, നയതന്ത്രജ്ഞര്‍, സര്‍വകലാശാലാ മേധാവികള്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍, സന്നദ്ധ സംഘടനാ മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

മര്‍കസ് നോളജ്‌സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ നാല്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവിവിധ സര്‍വ്വകലാശാലകളില്‍ നിന്നായിഇരുനൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കും. മൂന്ന്ദിവസങ്ങളില്‍, എട്ടുസെഷനുകളിലായി ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തില്‍സര്‍വകലാശാല മേധാവികളും പരിസ്ഥിതിഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കാലാവസ്ഥാവ്യതിയാന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായിക്കുന്ന കണ്ടു പിടുത്തങ്ങള്‍, ഉത്പന്നങ്ങള്‍, ഉപകരണങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയുടെ വിപുലമായ പ്രദര്‍ശനവും സമ്മിറ്റിന്റെ ഭാഗമായിസംഘടിപ്പിച്ചിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. അബ്ദുല്‍ഹകിംഅസ്ഹരി (മാനേജിങ്ഡയറക്ടര്‍, മര്‍കസ് നോളജ്‌സിറ്റി),

ഡോ. അബ്ദുസ്സലാം മുഹമ്മദ് (സിഇഒ, മര്‍കസ് നോളജ്‌സിറ്റി), ഡോ. താഷിദാവാഗെല്ലക്, യുഎസ്എ (കോര്‍ഡിനേറ്റര്‍, ക്ലൈമറ്റ് ആക്ഷന്‍ കമ്മിറ്റ്), ഡോ. അമീര്‍ ഹസന്‍ (കണ്‍വീനര്‍, ക്ലൈമറ്റ് ആക്ഷന്‍ സമ്മിറ്റ്), അഡ്വ.സിസമദ് (മാധ്യമവക്താവ്, മര്‍കസ്നോളജ്‌സിറ്റി) സംബന്ധിച്ചു.

Next Story

RELATED STORIES

Share it