Kerala

മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും; ജലനിരപ്പ് 136 അടി പിന്നിട്ടു

മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് കത്തയച്ചിരുന്നു.

മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും; ജലനിരപ്പ് 136 അടി പിന്നിട്ടു
X

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി പിന്നിട്ടു. 6592 ഘനയടി ആണ് നിലവിലെ നീരൊഴുക്ക്. ഇത് തുടർന്നാൽ നാളെ റൂൾകർവ് വെവലായ 137.5 അടിയിലെത്തും. തമിഴ്‌നാട് ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

രാവിലെ പത്തുമുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യതയുണ്ടെന്ന് തമിഴ്‌നാട് അറിയിച്ചതായി ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് പിന്നീട് അറിയിക്കും.

മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് കത്തയച്ചിരുന്നു. വൃഷ്ടി പ്രദേശങ്ങളിൽ അതിശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തിൽ ജലനിരപ്പ് പരമാവധി കുറച്ചു നിലനിർത്തണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചത്.

വരും ദിവസങ്ങളിൽ അതിതീവ്ര മഴയാണ് കാലാവസ്ഥ പ്രവചിച്ചിരിക്കുന്നത്. ജലനിരപ്പ് നിലവിൽ 136 അടിയിലേക്ക് എത്തുകയും ചെയ്തു. ഇതേ തുടർന്ന് ജനങ്ങൾ ആശങ്കയിലാണ്. അണക്കെട്ട് തുറക്കും മുമ്പ് ജനങ്ങൾക്ക് മതിയായ മുന്നറിയിപ്പ് നൽകാൻ നടപടി സ്വീകരിക്കണമെന്നും മുൻ കാലങ്ങളിലെ പോലെ രാത്രിയിൽ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ കത്തിൽ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it