Kerala

ശിവരഞ്ജിത്തിനെതിരേ മോഷണത്തിനും വ്യാജരേഖ ചമച്ചതിനും കേസ്സെടുക്കും

ശിവരഞ്ജിത്തിന്റെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന തെളിവുകളും പുറത്തു വന്നു. പിഎസ്‌സിയില്‍ ശിവരഞ്ജിത് 3.58 മാർക്ക് നേടിയത് അമ്പെയ്ത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ്. എന്നാൽ, കഴിഞ്ഞ 12 വർഷത്തിനിടെ ശിവരഞ്ജിത്ത് സംസ്ഥാനത്ത് അമ്പെയ്ത്ത് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് ആര്‍ച്ചറി അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോറിസ് പൗലോസ് വ്യക്തമാക്കി.

ശിവരഞ്ജിത്തിനെതിരേ മോഷണത്തിനും വ്യാജരേഖ ചമച്ചതിനും കേസ്സെടുക്കും
X

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിനെതിരേ മോഷണത്തിനും വ്യാജരേഖ ചമച്ചതിനും കേസ്സെടുക്കും.

പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പ്രതികളുടെ വീട്ടില്‍നിന്നു കണ്ടെടുത്തത് മോഷണം പോയതാണെന്ന് സർവകലാശാല അധികൃതർ പോലിസിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ കണ്ടെത്തിയ സീലുകൾ വ്യാജമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോഷണത്തിനും വ്യാജരേഖ ചമച്ചതിനും കേസെടുക്കുക.

അതിനിടെ ശിവരഞ്ജിത്തിന്റെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന തെളിവുകളും പുറത്തു വന്നു. പിഎസ്‌സിയില്‍ ശിവരഞ്ജിത് 3.58 മാർക്ക് നേടിയത് അമ്പെയ്ത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ്. എന്നാൽ, കഴിഞ്ഞ 12 വർഷത്തിനിടെ ശിവരഞ്ജിത്ത് സംസ്ഥാനത്ത് അമ്പെയ്ത്ത് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് ആര്‍ച്ചറി അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോറിസ് പൗലോസ് വ്യക്തമാക്കി. ശിവരഞ്ജിത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണം. ശിവരഞ്ജിത്ത് ആര്‍ച്ചറി അസോസിയേഷനില്‍ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ അഖിലിനെ കൊലപ്പെടുത്താൻ പുറത്തു നിന്നുള്ളവരും എത്തിയതായി പോലിസ് കണ്ടെത്തി. ഹൈദർ, ഹരീഷ് എന്നിവരാണ് പുറത്തു നിന്നെത്തിയത്. അക്രമത്തിൽ 17 പേർ പങ്കെടുത്തതായി പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും 11 പേരാണ് പിടിയിലാവാനുള്ളത്.

Next Story

RELATED STORIES

Share it