Sub Lead

മുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്‍കി

മുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്‍കി
X

കൊച്ചി: ആലുവയിലെ നടിയുടെ പരാതിയില്‍ സിനിമാതാരങ്ങളായ മുകേഷിനും ഇടവേള ബാബുവിനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ഹെയര്‍ സ്‌റ്റൈലിസ്റ്റുകള്‍ നല്‍കിയ പരാതിയിലടക്കം ഏഴ് കേസുകളിലാണ് കുറ്റപത്രം നല്‍കിയത്. കോട്ടയം പൊന്‍കുന്നത്തും കാക്കനാട് ഇന്‍ഫോപാര്‍ക്കിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കുറ്റപത്രം നല്‍കിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുണ്ടായ പീഡനപരാതികളിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നല്‍കിയിരിക്കുന്നത്. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് മുകേഷിനെതിരേയുള്ള പരാതി. കലൂരിലെ ഫഌറ്റില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് ഇടവേള ബാബുവിനെതിരേയുള്ള പരാതി. രണ്ട് കേസുകള്‍ കുറ്റപത്രം നല്‍കിയ കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

Next Story

RELATED STORIES

Share it