Sub Lead

ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം നേതാക്കള്‍ പറയുന്നു: പി വി അന്‍വര്‍

സിപിഎം നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളില്‍ കെ ടി ജലീലും പി ടി എ റഹീമും വി അബ്ദുറഹ്മാനും മൗനം പാലിക്കുകയാണ്

ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം നേതാക്കള്‍ പറയുന്നു: പി വി അന്‍വര്‍
X

മലപ്പുറം: ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം നേതാക്കള്‍ പറയുകയാണെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. സിപിഎം നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളില്‍ കെ ടി ജലീലും പി ടി എ റഹീമും വി അബ്ദുറഹ്മാനും മൗനം പാലിക്കുകയാണെന്നും മലപ്പുറത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പി വി അന്‍വര്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലത്തേക്ക് തിരുവനന്തപുരത്തേക്ക് ട്രെയ്‌നില്‍ പോവുമ്പോള്‍ കണ്ട ഒരു ബിജെപി നേതാവുമായി നാലു മണിക്കൂര്‍ സംസാരിച്ചിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ സിപിഎമ്മിന് പിന്തുണ നല്‍കിയില്ലെങ്കില്‍ പിന്നെ ബിജെപി-സിപിഎം ധാരണയായിരിക്കും ഉണ്ടാവുകയെന്ന് അയാള്‍ പറഞ്ഞിരുന്നു. 2026ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപി അഞ്ചു മുതല്‍ പത്ത് സീറ്റുവരെ പ്രതീക്ഷിക്കുന്നുണ്ടെന്നും 2031ല്‍ ഭരണംപിടിക്കുകയാണ് ലക്ഷ്യമെന്നും അയാള്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ നോക്കൂ. എം ആര്‍ അജിത്കുമാര്‍, ശശി വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന് ശേഷം മാറിനിന്ന എന്നെ കുറിച്ച് എന്തൊക്കെയാണ് അവര്‍ പറഞ്ഞത്. എന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെല്ലാം മുസ്‌ലിം തീവ്രവാദികളാണെന്നാണ് അവര്‍ പറഞ്ഞത്.

വയനാട്ടില്‍ എ വിജയരാഘവന്‍ നടത്തിയ പ്രസ്താവന എത്ര ഗുരുതരമാണ്. സിപിഎമ്മിന് വോട്ടുചെയ്യാത്ത മുസ് ലിംകളെല്ലാം തീവ്രവാദികളാണ്. ഇതിന് മുമ്പ് എപ്പോഴെങ്കിലും ആരെങ്കിലും ഇത്രയും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടുണ്ടോ ?. ആരെങ്കിലും പ്രതികരിച്ചു കണ്ടോ. കെ ടി ജലീല്‍ ഇപ്പോള്‍ എവിടെയാണ്, പി ടി എ റഹീമോ വി അബ്ദുറഹ് മാനോ എന്തെങ്കിലും പറഞ്ഞുകണ്ടോയെന്നും പി വി അന്‍വര്‍ ചോദിച്ചു.

വാദിയെ പ്രതിയാക്കുന്ന നിലപാടാണ് എഡിജിപി എം ആര്‍ അജിത്കുമാറിന്റെ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ റിപോര്‍ട്ട് കോടതിയില്‍ നല്‍കിയാല്‍ മാത്രമേ എതിര്‍ക്കാനാവൂ. കേരളം പൂര്‍ണമായും ആര്‍എസ്എസിന്റെ കരാളഹസ്തത്തിലാണ്. മുഖ്യമന്ത്രിയുടെ ഓഫിസും ആഭ്യന്തരവകുപ്പും അതില്‍ ഉള്‍പ്പെടുന്നു. സ്വതന്ത്രമായി ഒരിഞ്ച് അനങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയുള്ളതെന്നും അന്‍വര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it