- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖേല്‍രത്‌നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന് ശുപാര്‍ശ
![ഖേല്‍രത്‌നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന് ശുപാര്‍ശ ഖേല്‍രത്‌നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന് ശുപാര്‍ശ](https://www.thejasnews.com/h-upload/2024/12/23/226602-untitled.webp)
ന്യൂഡല്‍ഹി: ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ട്.12അംഗങ്ങളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത പട്ടികയില്‍ മനു ഭാക്കര്‍ ഇടംപിടിച്ചില്ല. റിട്ട. സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രമണ്യന്റെ നേതൃത്വത്തിലുള്ളതാണ് സെലക്ഷന്‍ കമ്മിറ്റി.
അതേ സമയം ഇന്ത്യയുടെ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും പാരാ ഹൈജംപ് താരം പ്രവീണ്‍ കുമാറും ഇടംപിടിച്ചിട്ടുണ്ട്. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലമെഡല്‍ നേടുന്നത് ഹര്‍മന്‍പ്രീത് സിങ്ങിന്റെ നായകത്വത്തിലായിരുന്നു.ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് വെങ്കലമെഡല്‍ പോരാട്ടത്തിലെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. പാരീസില്‍ നടന്ന പാരാലിംപിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയ താരമാണ് പ്രവീണ്‍ കുമാര്‍. പാരിസ് ഒളിംപിക്‌സില്‍ ഇരട്ടമെഡല്‍ നേടിയ മനു ഭാക്കര്‍ അവാര്‍ഡിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് കായികമന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. അതേസമയം അപേക്ഷ അയച്ചിട്ടുണ്ടെന്നാണ് മനു ഭാക്കറിന്റെ കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ശുപാര്‍ശയില്‍ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടത്.
പാരീസ് ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രം കുറിച്ച താരമാണ് മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തിലുമാണ് മെഡല്‍ നേട്ടം. മിക്‌സഡ് വിഭാഗത്തില്‍ സരബ്‌ജോത് സിങ്ങായിരുന്നു കൂട്ടാളി. ഒളിംപിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ വനിതയുമായി. 2012 ലണ്ടന്‍ ഒളിംപിക്‌സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു ഇത്. ഹരിയാണയിലെ ജജ്ജാര്‍ സ്വദേശിയായ 22കാരി മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു. 2018ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സുവര്‍ണനേട്ടം സ്വന്തമാക്കുന്ന താരവുമായി. 2020ല്‍ കായിരംഗത്തെ തിളക്കത്തിന് അര്‍ജുനഅവാര്‍ഡും തേടിയെത്തിയിരുന്നു.
RELATED STORIES
കെഎന്‍ഇഎഫ് സംസ്ഥാന പഠന ക്യാമ്പ് സമാപിച്ചു
16 Feb 2025 3:11 PM GMTനഈം ഗഫൂര്‍ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ്
16 Feb 2025 3:10 PM GMTവഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും തിങ്കളാഴ്ച
16 Feb 2025 3:01 PM GMT''ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ല; ഗസയില്‍ മാര്‍ഷല്‍ പ്ലാന്‍...
16 Feb 2025 2:36 PM GMTഫെഡറല്‍ ബാങ്ക് കൊള്ളയടിച്ചയാള്‍ അറസ്റ്റില്‍; പത്ത് ലക്ഷം രൂപയും...
16 Feb 2025 2:20 PM GMTലഹരി വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍
16 Feb 2025 1:53 PM GMT