Kerala

വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചവർ പിടിയിൽ

പകൽ സമയങ്ങളിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകളിലെ ഗേറ്റ് പൂട്ടിയിരിക്കുന്നത് നോക്കിവെച്ച് രാത്രി കയറി മോഷണം നടത്തുന്ന പ്രതികളാണ് ഇവരെന്ന് പോലിസ് പറഞ്ഞു.

വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചവർ പിടിയിൽ
X

തിരുവനന്തപുരം: കഴക്കൂട്ടം തൃപ്പാദപുരം ക്ഷേത്രത്തിന് സമീപത്തെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ച പ്രതികൾ കഴക്കൂട്ടം പോലിസിന്‍റെ പിടിയിലായി. ചേർത്തല പള്ളിപ്പുറം സ്വദേശിയും എറണാകുളം എടമനക്കാട് ചാത്തൻതറ വീട്ടിൽ താമസിക്കുന്ന കൈലാസൻ (51), എടമനക്കാട് കട്ടിങ്ങൽ പോണത്ത് വീട്ടിൽ സുനി എന്ന ചങ്കിടി സുനി (49) എന്നിവരാണ് അറസ്‌റ്റിലായത്.

2019 ജനുവരിയിൽ കഴക്കൂട്ടം, തൃപ്പാദപുരം ക്ഷേത്രത്തിന് സമീപത്തെ കീർത്തി നിവാസിൽ രാഘവന്‍റെ വീട്ടിൽ രാത്രി കതകു പൊളിച്ചു സ്വർണാഭരണങ്ങളും പണവും കൈക്കലാക്കി കടന്നു കളയുകയായിരുന്നു. പകൽ സമയങ്ങളിൽ കറങ്ങി നടന്ന് ആളില്ലാത്ത വീടുകളിലെ ഗേറ്റ് പൂട്ടിയിരിക്കുന്നത് നോക്കിവെച്ച് രാത്രി കയറി മോഷണം നടത്തുന്ന പ്രതികളാണ് ഇവരെന്ന് പോലിസ് പറഞ്ഞു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ എറണാകുളത്തു നിന്നുമാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Next Story

RELATED STORIES

Share it