Kerala

തീവണ്ടികളിലെ പാഴ്‌സല്‍ വാനില്‍നിന്നും കവര്‍ച്ച: മുഖ്യപ്രതി അറസ്റ്റില്‍

ഒരു വര്‍ഷത്തിനിടയില്‍ കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്ക് തീവണ്ടിമാര്‍ഗം വന്ന15 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ ആണ് ഇവര്‍ കൊള്ളയടിച്ചത്

തീവണ്ടികളിലെ പാഴ്‌സല്‍ വാനില്‍നിന്നും കവര്‍ച്ച: മുഖ്യപ്രതി അറസ്റ്റില്‍
X

കോഴിക്കോട്: തീവണ്ടികളിലെ പാഴ്‌സല്‍ വാനില്‍നിന്നും കവര്‍ച്ച നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി ചേതന്‍ രാംദാസ് ആണ് അറസ്റ്റിലായത്. ആര്‍പി.എഫ് പ്രത്യേക ടീമാണ് സാഹസികമായി ഇയാളെ പിടികൂടിയത്. കര്‍ണാടക സ്വദേശി മൊയ്തീന്‍ അടക്കമുള്ള മറ്റു പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍ പറഞ്ഞു.

ഒരു വര്‍ഷത്തിനിടയില്‍ കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്ക് തീവണ്ടിമാര്‍ഗം വന്ന15 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ ആണ് ഇവര്‍ കൊള്ളയടിച്ചത്. ഒരു വര്‍ഷമായി മിക്കവാറും ട്രെയിനില്‍ കയറി മോഷണം നടത്തുകയായിരുന്നു. പാലക്കാട് സെക്യൂരിറ്റി കമ്മീഷണര്‍ മനോജ് കുമാര്‍ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ വിജയ് സബ്ഇന്‍സ്‌പെക്ടര്‍ ദീപക്, ഹെഡ് കോണ്‍സ്റ്റബിള്‍ മനോജ് കുമാര്‍, പി.പി. ബിനീഷ്, ദേവരാജന്‍, സത്താര്‍, ശ്രീകാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. സ്‌പെഷല്‍ സ്‌ക്വാഡാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it