Kerala

പുതിയ പാളം ഘടിപ്പിച്ചു; തൃശൂരില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

പുതിയ പാളം ഘടിപ്പിച്ചു; തൃശൂരില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു
X

തൃശൂര്‍: പുതുക്കാട് ചരക്കുട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ എന്‍ജിനും ബോഗികളും മാറ്റിയതിന് ശേഷമാണ് പുതിയ പാളം ഘടിപ്പിച്ചത്. ട്രയല്‍ റണ്‍ നടത്തിയ ശേഷമാണ് ഇരുവരി ഗതാഗതം ആരംഭിച്ചത്. മലബാര്‍ എക്‌സ്പ്രാണ് ആദ്യം കടത്തിവിട്ടത്. ആദ്യത്തെ കുറച്ച് ട്രയിനുകള്‍ക്കും വേഗനിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതിയ പാളത്തിന്റെ ബലപരിശോധന പൂര്‍ത്തിയാക്കി ശേഷമാണ് ട്രെയിന്‍ കടത്തിവിട്ടത്.

ഇന്നലെ ഉച്ചയോടെയാണ് തൃശ്ശൂര്‍ പുതുക്കാട് വെച്ച് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്. പുതുക്കാട് റെയില്‍വെ സ്‌റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടമുണ്ടായത്. ഇരുമ്പനത്തേക്ക് പോവുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ അപകടത്തില്‍പ്പെട്ടത്. അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലമായതിനാല്‍ വേഗത കുറച്ചാണ് ട്രെയിന്‍ കടന്നുപോയിരുന്നത്. ബോഗികളില്‍ ചരക്കുണ്ടായിരുന്നില്ല എന്നതിനാല്‍ അപകട വ്യാപ്തി കുറഞ്ഞു. എന്നാല്‍, ട്രെയിന്‍ പാളം തെറ്റിയതോടെ ഈ റൂട്ടില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഒമ്പത് ട്രെയിനുകള്‍ പൂര്‍ണമായും ആറെണ്ണം ഭാഗികമായും റദ്ദാക്കി.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

തിരുവനന്തപുരം- ഫഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്

ഷൊര്‍ണൂര്‍- എറണാകുളം മെമു

കോട്ടയം- നിലമ്പൂര്‍ എക്‌സ്പ്രസ്

എറണാകുളം- പലക്കാട് മെമു

എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി

ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ്

എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്

തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്

എറണാകുളം- ആലപ്പുഴ എക്‌സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

കണ്ണൂര്‍- ആലപ്പുഴ ഇന്റര്‍സിറ്റി ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും

ഗുരുവായൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടും

ഗുരുവായൂര്‍- പുനലൂര്‍ എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍നിന്ന് പുറപ്പെടും

പുനലൂര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍നിന്ന് പുറപ്പെടും

തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും

ട്രെയിന്‍ സമയത്തില്‍ മാറ്റം

16307 ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ഷൊര്‍ണൂര്‍ മുതല്‍ മാത്രം സര്‍വീസ്

06798 എറണാകുളം- പാലക്കാട് മെമു ആലുവ മുതല്‍ മാത്രം സര്‍വീസ്

12678 എറണാകുളം- ബംഗളുരു ഇന്റര്‍സിറ്റി ഒരുമണിക്കൂര്‍ വൈകി രാവിലെ 10.10നാണ് പുറപ്പെട്ടത്

Next Story

RELATED STORIES

Share it