Kerala

മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും സൈന്യം പുഷ്പവൃഷ്ടി നടത്തി

ശ്രീ നഗര്‍ മുതല്‍ തിരുവനന്തപുരം വരെ ആശുപത്രികള്‍ക്ക് മുകളില്‍ സൈന്യം പുഷ്പവൃഷ്ടി നടത്തി.

മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും സൈന്യം പുഷ്പവൃഷ്ടി നടത്തി
X

തിരുവനന്തപുരം: കോവിഡ് 19ന് എതിരെ പോരാടുന്നവര്‍ക്ക് സൈന്യത്തിന്റെ ആദരം. ജമ്മു കശ്മീരിലെ ശ്രീ നഗര്‍ മുതല്‍ തിരുവനന്തപുരം വരെ ആശുപത്രികള്‍ക്ക് മുകളില്‍ സൈന്യം പുഷ്പവൃഷ്ടി നടത്തി. രാജ്യത്തെ തെരഞ്ഞെടുത്ത ആശുപത്രികള്‍ക്ക് മുകളിലാണ് പുഷ്പവൃഷ്ടി നടത്തിയത്. കര-വ്യോമ-നാവിക സേനാവിഭാഗങ്ങള്‍ സംയുക്തമായാണ് ആദരം അര്‍പ്പിച്ചത്. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും എറണാകുളത്ത് ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും പുഷ്പവൃഷ്ടി നടത്തി. ഡല്‍ഹിയിലെ രാജ്പഥില്‍ സേനാ ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. പൊലീസ് സ്മാരകത്തില്‍ സേനാ മേധാവികള്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. വ്യോമസേനയുടെ സുഖോയി 30 എയര്‍ക്രാഫ്റ്റുകള്‍ ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും അസമില്‍ നിന്ന് ഗുജറാത്ത് വരെയും ഫ്ളൈ പാസ്റ്റ് നടത്തി. വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്ളൈപാസ്റ്റില്‍ പങ്കാളികളായി. നേവിയുടെ കപ്പലുകളില്‍ ലൈറ്റുകള്‍ തെളിച്ചാണ് ആദരം അര്‍പ്പിക്കുന്നത്

Next Story

RELATED STORIES

Share it