Kerala

സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെ ജാമ്യഹരജി എന്‍ ഐ എ കോടതി 15 ന് പരിഗണിക്കും; അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത ഡേറ്റകളുടെ പകര്‍പ്പ് ലഭ്യമായിട്ടില്ലെന്ന് എന്‍ ഐ എ കോടതിയില്‍ അറിയിച്ചു.ഇതു ലഭ്യമാകാന്‍ സമയമെടുക്കുമെന്നും എന്‍ ഐ എ അറിയിച്ചു.പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികള്‍ ഭാവിയില്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള ഇടപാടുകള്‍ നടത്താന്‍ ആസൂത്രണം ചെയ്തിരുന്നതായി വ്യക്തമായെന്നും ഇതു സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു

സ്വര്‍ണക്കടത്ത്: സ്വപ്‌നയുടെ ജാമ്യഹരജി എന്‍ ഐ എ കോടതി 15 ന് പരിഗണിക്കും; അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്്‌ന സുരേഷ് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.അഞ്ചു പ്രതികളെ എന്‍ ഐ എ വീണ്ടും കസ്റ്റഡയില്‍ വാങ്ങി.സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍,സരിത്, മുഹമ്മദ് ഷാഫി അടക്കം 10 പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയത്.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത ഡേറ്റകളുടെ പകര്‍പ്പ് ലഭ്യമായിട്ടില്ലെന്ന് എന്‍ ഐ എ കോടതിയില്‍ അറിയിച്ചു.ഇതു ലഭ്യമാകാന്‍ സമയമെടുക്കുമെന്നും എന്‍ ഐ എ അറിയിച്ചു.

.പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികള്‍ ഭാവിയില്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള ഇടപാടുകള്‍ നടത്താന്‍ ആസൂത്രണം ചെയ്തിരുന്നതായും വ്യക്തമായെന്നും ഇതു സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമായെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചു.കേസില്‍ അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ ഐ എയുടെ ആവശ്യം കോടതി അംഗീകരിച്ചു. പി ടി അബ്ദു, മുഹമ്മദലി, കെ ടി ഷറഫുദ്ദീന്‍, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നിവരെയാണ് ബുധാഴ്ച വരെ കോടതി കസ്റ്റഡിയില്‍ വിട്ടത്. ഇവര്‍ നല്‍കിയ ജാമ്യാപേക്ഷയും വ്യാഴാഴ്ച കോടതി പരിഗണിക്കും.കേസിലെ രണ്ടു മുതല്‍ 15 വരെയുള്ള പ്രതികളുടെ റിമാന്റാ കാലാവധി 180 ദിവസം വരെ നീട്ടാനും എന്‍ ഐ എ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

Next Story

RELATED STORIES

Share it