Kerala

സ്വര്‍ണക്കടത്ത്: സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുള്ളതായി എന്‍ ഐ എ പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍;ജാമ്യഹരജിയില്‍ വിധി 10 ന്

മുഖ്യമന്ത്രിയെ സ്വപ്‌നയ്ക്ക് അറിയാമെന്നും ശിവങ്കര്‍ സ്വപ്‌നയുടെ മെന്‍ഡര്‍ ആണെന്നും മൊഴിയിലുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതല്ലാതെ മുഖ്യമന്ത്രിയുടെ ഓഫിസുമായിട്ടോ ഓഫിസിന്റെ പ്രവര്‍ത്തനങ്ങളുമായിട്ടോ ബന്ധമുള്ളതായി ഒന്നും ഇന്ന് പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

സ്വര്‍ണക്കടത്ത്: സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുള്ളതായി എന്‍ ഐ എ പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍;ജാമ്യഹരജിയില്‍ വിധി 10 ന്
X

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌നയക്ക് മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വാധീനമുള്ളതായി എന്‍ ഐ എ കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍.സ്വപ്‌നയുടെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി ഈ മാസം 10 ലേക്ക് മാറ്റിയതായും പ്രതിഭാഗം അഭിഭാഷകന്‍ ജോ പോള്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് ഇന്ന് പരാമര്‍ശങ്ങള്‍ ഒന്നും ഉണ്ടായില്ല.മുഖ്യമന്ത്രിയെ സ്വപ്‌നയ്ക്ക് അറിയാമെന്നും ശിവങ്കര്‍ സ്വപ്്‌നയുടെ മെന്‍ഡര്‍ ആണെന്നും മൊഴിയിലുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതല്ലാതെ മുഖ്യമന്ത്രിയുടെ ഓഫിസുമായിട്ടോ ഓഫിസിന്റെ പ്രവര്‍ത്തനങ്ങളുമായിട്ടോ ബന്ധമുള്ളതായി ഒന്നും ഇന്ന് പറഞ്ഞിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് സാമ്പത്തിക കുറ്റകൃത്യമായി മാത്രം കാണണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതുവരെ കേസില്‍ തെളിവില്ല.25 ദിവസത്തിലധികമായി കേസ് രജിസ്റ്റര്‍ ചെയ്തിട്ട്. ഇപ്പോഴും എന്‍ ഐ എ നില്‍ക്കുന്നത് പ്രതികളുടെ കുറ്റസമ്മത മൊഴിയെന്ന പേരിലാണ്. പ്രതികളുടെ കുറ്റസമ്മത മൊഴി പോലിസ് എഴുതി തയാറാക്കുന്നതാണ്.അതല്ലാതെ തെളിവില്ലെന്നുമാണ് തങ്ങളുടെ വാദമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി.സ്വപ്‌നയുടെ പക്കല്‍ നിന്നും ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെടുത്തു എന്നൊക്കെയാണ് ഇവര്‍ പറയുന്നത്. സ്വപ്‌നയുടെ വിവാഹ സമയത്ത് അവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണത്തിന്റെ ഫോട്ടോ തങ്ങള്‍ കോടതിയില്‍ ഹാജരാക്കി.പണത്തിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it