Kerala

സ്വര്‍ണക്കടത്ത് കേസ്: നാലു പേരെക്കൂടി എന്‍ ഐ എ അറസ്റ്റു ചെയ്തു

ജിഫ്‌സല്‍, അബൂബക്കര്‍, മുഹമ്മദ് അബ്ദു ഷമീം,അബ്ദുല്‍ ഹമീദ് എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന എന്‍ ഐ എ സംഘം അറസ്റ്റു ചെയ്തത്.നാലു പ്രതികളുടെ വീടുകളിലും ജുവലറികളിലും അന്വേഷണം സംഘം പരിശോധന നടത്തി

സ്വര്‍ണക്കടത്ത് കേസ്: നാലു പേരെക്കൂടി എന്‍ ഐ എ അറസ്റ്റു ചെയ്തു
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ നാലു പേരെക്കൂടി അറസ്റ്റു ചെയ്തു.ജിഫ്‌സല്‍, അബൂബക്കര്‍, മുഹമ്മദ് അബ്ദു ഷമീം,അബ്ദുല്‍ ഹമീദ് എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന എന്‍ ഐ എ സംഘം അറസ്റ്റു ചെയ്തത്. കേസില്‍ അറസ്റ്റിലായ മറ്റു പ്രതികളുമായി ഗൂഡാലോചന നടത്തി സ്വര്‍ണക്കടത്തിനായി പണം മുടക്കുകയും കടത്തിക്കൊണ്ടു വന്ന സ്വര്‍ണം കൈപ്പറ്റുകയും ചെയ്തുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

നാലു പ്രതികളുടെ വീടുകളിലും ജുവലറികളിലും അന്വേഷണം സംഘം പരിശോധന നടത്തി. പരിശോധനയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റു രേഖകളും പിടിച്ചെടുത്തതായി എന്‍ ഐ എ അറിയിച്ചു.25 പ്രതികളുള്ള കേസില്‍ 20 പേര്‍ അറസ്റ്റിലായതായും അന്വേഷണം തുടരുന്നതായും എന്‍ ഐ എ അറിയിച്ചു. കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍, പി എസ് സരിത്, കെ ടി റമീസ് അടക്കമുളളവരെ നേരത്തെ എന്‍ ഐ എ അറസ്റ്റു ചെയ്തിരുന്നു.ഇന്ന് അറസ്റ്റിലായ നാലുപേരെയും നേരത്തെ കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it