Kerala

സ്വര്‍ണക്കടത്തുമായി ശിവശങ്കറിന് ബന്ധമില്ല; എന്‍ ഐ എ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് അഭിഭാഷകന്‍

കേസില്‍ ഒരോ കാര്യത്തിലും കൃത്യമായ വ്യക്തത വരുത്തേണ്ടത് അന്വേഷണ സംഘത്തിന്റെ ആവശ്യമാണെന്നും ഈ സാചര്യത്തിലാണ് മണിക്കുറുകളോളം ചോദ്യം ചെയ്യുന്നതെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ അഡ്വ.എസ് രാജീവന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ അഭിപ്രായത്തില്‍ ശിവശങ്കറിന് ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല.കേസില്‍ ശിവശങ്കര്‍ സാക്ഷിയാകുമോയെന്ന ചോദ്യത്തിന് ഒരു പക്ഷേ ആയേക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥരാണ് അത് തീരുമാനിക്കുന്നതെന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി

സ്വര്‍ണക്കടത്തുമായി ശിവശങ്കറിന് ബന്ധമില്ല; എന്‍ ഐ എ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് അഭിഭാഷകന്‍
X

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ശിവശങ്കറിന് യാതൊരു പങ്കാളിത്തവുമില്ലെന്നും അതിനാല്‍ തന്നെ നാളത്തെ ചോദ്യം ചെയ്യലിനു ശേഷം എന്‍ ഐ എ അറസ്റ്റു ചെയ്യുമെന്ന ഭയം ശിവശങ്കറിനില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ എസ് രാജീവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എന്‍ ഐ എയുടെ ചോദ്യം ചെയ്യലിനു ശേഷം മാത്രമെ ശിവശങ്കറുമായി താന്‍ കൂടിക്കാഴ്ച നടത്തുകയുള്ളു. ചോദ്യം ചെയ്യല്‍ നടക്കുന്ന സമയത്ത് താനുമായി കൂടിക്കാഴ്ച നടത്തേണ്ട കാര്യമില്ല. ചോദ്യം ചെയ്യലില്‍ അദ്ദേഹം സത്യമായിട്ടുള്ള കാര്യങ്ങളാണ് പറയുന്നത് അവിടെ ഒരു അഭിഭാഷകന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും അഡ്വ.എസ് രാജീവന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

എറെ ശ്രദ്ധിക്കപ്പെട്ട കേസാണ് സ്വര്‍ണക്കടത്ത് കേസ്. അതില്‍ ഒരോ കാര്യത്തിലും കൃത്യമായ വ്യക്തത വരുത്തേണ്ടത് അന്വേഷണ സംഘത്തിന്റെ ആവശ്യമാണ് ഈ സാചര്യത്തിലാണ് മണിക്കുറുകളോളം ചോദ്യം ചെയ്യുന്നത്.തന്റെ അഭിപ്രായത്തില്‍ ശിവശങ്കറിന് ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല.അദ്ദേഹം സത്യസന്ധമായി തന്നെയാണ് കാര്യങ്ങള്‍ പറയുന്നത്.ശിവശങ്കര്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നാണ് തനിക്ക് ബോധ്യമായിട്ടുള്ളത്.നാളെ ചോദ്യം ചെയ്ത് വിട്ടയച്ചാലും വേണമെങ്കില്‍ വീണ്ടും എന്‍ ഐ എക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാം. ഏതു വിധത്തിലും സഹകരിക്കാന്‍ അദ്ദേഹം തയ്യാറാണെന്നാണ് പറഞ്ഞിട്ടുള്ളത്.അന്വേഷണ സംഘത്തെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്നതിനാലാണ് മുന്‍കൂര്‍ ജാമ്യം പോലും തേടാതെ ചോദ്യം ചെയ്യലിന് ഹാജരായതെന്നും അഡ്വ. എസ് രാജീവന്‍ പറഞ്ഞു.

കേസില്‍ യുഎപിഎ നിലനില്‍ക്കുമോയെന്നുപോലും തനിക്ക് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.ശിവശങ്കറിന് ക്ലീന്‍ ചിറ്റു ലഭിക്കുമോയെന്ന ചോദ്യത്തിന് അതൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണല്ലോയെന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി.കേസ് നിയമപരായ യഥാര്‍ഥ വഴിയിലൂടെയാണ് പോകുന്നതെങ്കില്‍ ശിവശങ്കറിന് യാതൊരു ബുദ്ധമുട്ടും ഉണ്ടാകില്ലെന്നും അഡ്വ.എസ് രാജീവന്‍ പറഞ്ഞു അദ്ദേഹം പ്രതികള്‍ക്ക് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് നല്‍കിയതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് അത്തരത്തില്‍ ഒരു ഫ്‌ളാറ്റും പ്രതികള്‍ക്ക് ശിവശങ്കര്‍ എടുത്തു നല്‍കിയിട്ടില്ലെന്നും മാധ്യമങ്ങള്‍ പറയുന്നതല്ലാതെ മറ്റൊരു തെളിവും അതിലില്ലെന്നും അഡ്വ. രാജീവന്‍ പറഞ്ഞു.

അവിടെ ആര്‍ക്കും ആ ഫ്‌ളാറ്റ് വാടകയ്ക്ക് കിട്ടുമെന്നും അഭിഭാഷകന്‍ പറഞ്ഞു.സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ പ്രതികള്‍ക്കുവേണ്ടി ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്നും ഇതെല്ലാം മാധ്യമങ്ങള്‍ പറയുന്നതാണെന്നും അഭിഭാഷകന്‍ പറഞ്ഞു.ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോയെന്ന ചോദ്യത്തിന് അത് സംബന്ധിച്ച് പറയാന്‍ കഴിയില്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി.

സരിത്തിന്റെ മൊഴിയില്‍ ശിവശങ്കറിന് എതിരായി ഉളളതായി അറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി അഭിഭാഷകന്‍ പറഞ്ഞു.കേസില്‍ ശിവശങ്കര്‍ സാക്ഷിയാകുമോയെന്ന ചോദ്യത്തിന് ഒരു പക്ഷേ ആയേക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥരാണ് അത് തീരുമാനിക്കുന്നതെന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി.സിആര്‍പിസി 160 അനുസരിച്ചുള്ള നോട്ടീസാണ് ശിവശങ്കറിന് നല്‍കിയിരിക്കുന്നതെന്നും അഡ്വ.എസ് രാജീവന്‍ പറഞ്ഞു.നാളെ രാവിലെ 10 ന് വീണ്ടും ശിവശങ്കര്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it