Kerala

സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്ത് വിട്ടയച്ചു;ചോദ്യം ചെയ്യല്‍ നീണ്ടത് ഒമ്പതു മണിക്കൂറോളം

കൊച്ചിയിലെ എന്‍ ഐ എയുടെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എന്‍ ഐ എയുടെ നിര്‍ദേശ പ്രകാരം ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു ശിവശങ്കര്‍ കൊച്ചിയിലെ ഓഫിസില്‍ എത്തിയത്.തുടര്‍ന്ന് എന്‍ ഐ എയുടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ 11 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 8.15 ഓടെയാണ് പുര്‍ത്തിയായി ശിവശങ്കര്‍ പുറത്തിറങ്ങിയത്

സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്ത് വിട്ടയച്ചു;ചോദ്യം ചെയ്യല്‍ നീണ്ടത് ഒമ്പതു മണിക്കൂറോളം
X

കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ ശിവശങ്കറിനെ എന്‍ ഐ എ മൂന്നാം തവണയും ചോദ്യം ചെയ്തു വിട്ടയച്ചു.കൊച്ചിയിലെ എന്‍ ഐ എയുടെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എന്‍ ഐ എയുടെ നിര്‍ദേശ പ്രകാരം ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു ശിവശങ്കര്‍ കൊച്ചിയിലെ ഓഫിസില്‍ എത്തിയത്.തുടര്‍ന്ന് എന്‍ ഐ എയുടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ 11 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 8.15 ഓടെയാണ് പുര്‍ത്തിയായി ശിവശങ്കര്‍ പുറത്തിറങ്ങിയത്.തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണത്തിനായി അദ്ദേഹത്തെ സമീപിച്ചുവെങ്കിലും അദ്ദേഹം ഒന്നും സംസാരിക്കാന്‍ തയാറാകാതെ കാറില്‍ കയറി പോകുകയായിരുന്നു.തിരുവനന്തപുരത്തേക്കാണ് മടങ്ങിയിരിക്കുന്നതെന്നാണ് വിവരം.

ഏകദേശം ഒമ്പത് മണിക്കൂറോളം ഇന്നത്തെ ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു.ഇതിനിടയില്‍ എന്‍ ഐ എയുടെ കസ്റ്റഡിയിലുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്‌ന സുരേഷിനെയും ശിവശങ്കറിനൊപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തതായാണ് വിവരം.നേരത്തെ രണ്ടു തവണ ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു.ആദ്യ തവണ തിരുവനന്തപുരത്ത് വെച്ചും പിന്നീട് കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.സ്വപ്‌നയുമായി തനിക്ക് സൗഹൃദം മാത്രമാണുളളതെന്നും പ്രതികള്‍ നടത്തിയ സ്വര്‍ണക്കടത്തിനെക്കുറിച്ച് തനിക്ക് യാതൊരു വിധ അറിവുമില്ലെന്നുമായിരുന്നു ശിവശങ്കര്‍ എന്‍ ഐ എക്ക് മൊഴി നല്‍കിയിരുന്നത്.അതേ മൊഴി തന്നെ ഇന്നത്തെ ചോദ്യം ചെയ്യലിലും ശിവശങ്കര്‍ എന്‍ ഐ എ സംഘത്തോട് ആവര്‍ത്തിച്ചതായാണ് വിവരം.

ശിവശങ്കര്‍ തനിക്ക് മാര്‍ഗ ദര്‍ശിയായ വ്യക്തിയായിരുന്നുവെന്നാണ് സ്വപ്‌നയും ചോദ്യം ചെയ്യലില്‍ എന്‍ ഐ എയോട് പറഞ്ഞിരുന്നത്.നേരത്തെ സ്വപ്‌നയില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തിരുവനന്തപുരം സിഡാക്കില്‍ ശാസ്ത്രീയ പരിശോധനയക്കായി അയച്ചിരുന്നു.ഇതില്‍ 2000 ജിബിയോളം ഡാറ്റ വീണ്ടെടുത്തിരുന്നതായാണ് വിവരം.സ്വപ്‌ന സുരേഷ് തന്റെ ഫോണില്‍ നിന്നടക്കം മായ്ച്ചുകളഞ്ഞ പല വിവരങ്ങളും പരിശോധനയില്‍ വീണ്ടെടുത്തിട്ടുണ്ട്.ഇതിലൂടെ നിര്‍ണായകമായ പല വിവരങ്ങളും എന്‍ ഐ എയക്ക് ലഭിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്‌നയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ ഐ എ കോടതിയില്‍ അറിയിച്ചതും കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയതും. 22 മുതല്‍ സ്വപ്‌നയെ എന്‍ ഐ എ ചോദ്യം ചെയ്തു വരികയാണ്. ഇതിനു പിന്നാലെയാണ് ഇന്ന് ശിവശങ്കറിനെയും കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.സ്വപ്‌നയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.

Next Story

RELATED STORIES

Share it