- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വര്‍ണക്കടത്ത്; സ്വപ്‌നയുടെ ജാമ്യഹരജിയില്‍ വാദം തുടരും
കേസില്‍ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നുമായിരുന്നു സ്വപ്‌ന സുരേഷ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്‍ ഐ എ തിടുക്കപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതാണെന്നും തീവ്രവാദബന്ധമില്ലെന്നുമായിരുന്ന സ്വപ്‌ന സുരേഷ് ജാമ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണംകടത്തിയെന്ന കേസില്‍ എന്‍ ഐ എ അറസ്റ്റു ചെയ്ത പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യഹരജിയില്‍ കോടതിയില്‍ മറ്റന്നാളും വാദം തുടരും. എന്‍ ഐ എ എതിര്‍ സത്യവാങ്‌ലം സമര്‍പ്പിച്ചു. പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ ജാമ്യ ഹരജി കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതി ഇന്ന് പരിഗണിച്ചു. കേസില്‍ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്നുമായിരുന്നു സ്വപ്‌ന സുരേഷ് ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്‍ ഐ എ തിടുക്കപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതാണെന്നും തീവ്രവാദബന്ധമില്ലെന്നുമായിരുന്ന സ്വപ്‌ന സുരേഷ് ജാമ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ തെളിവുകളുള്ളതിനാലാണ് യുഎപിഎ വകുപ്പുകള്‍ ചുമത്തിയതെന്നായിരുന്നു എന്‍ ഐ എ എയുടെ വാദം.മുഖ്യമന്ത്രി കേന്ദ്രത്തിന് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഇതില്‍ രാഷ്ട്രീയമില്ല.പ്രതികള്‍ നിരവധി തവണ സ്വര്‍ണം കടത്തി. ഇത്തരത്തില്‍ തുടര്‍ച്ചയായി സ്വര്‍ണം കടത്തിയത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുമെന്നും ഈ സാഹചര്യത്തില്‍ യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കുമെന്നുമായിരുന്നു എന്‍ ഐ എയുടെ വാദം.
കോടതിയുടെ നിര്‍ദേശ പ്രകാരം എന്‍ ഐ എ കേസ് ഡയറിയും കോടതിയില്‍ ഹാജരാക്കി.സ്വപ്‌നയുടെ ജാമ്യഹരജിയില്‍ മറ്റന്നാളും വാദം തുടരും.കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കസ്റ്റഡി അപേക്ഷയിലോ റിമാന്‍ഡ് റിപോര്‍ടിലോ ഇല്ലാത്ത കാര്യങ്ങളാണ് എന്‍ ഐ എ കോടതിയില്‍ ഇപ്പോള്‍ പറയുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതില്‍ പ്രതിഭാഗത്തിന് മറുപടി പറയാനാണ് മറ്റന്നാള്‍ത്തേക്ക് കേസ് വീണ്ടും മാറ്റിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT