- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂനിവേഴ്സിറ്റി കോളജ് സംഭവം: പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ സിബിഐ അന്വേഷണം വേണമെന്ന് പി ടി തോമസ് എംഎല്‍എ
നിലവിലെ സാഹചര്യത്തില്‍ പിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യതയെ സംബന്ധിച്ച് സംശയം ഉയരുന്നു. പരീക്ഷകള്‍ നടത്തുമ്പോള്‍ സുതാര്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയാറാകണം.പിഎസ്‌സി പരീക്ഷയുടെ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു. പല സര്‍ക്കാര്‍ കോളജുകളും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. എസ്എഫ്‌ഐ അല്ലാത്തവര്‍ക്ക് ഇവിടങ്ങളില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയാണ്. സിപിഎം അനുഭാവ അധ്യാപക സംഘടനകള്‍ ഏതു ക്രിമിനലുകളെയും സംരക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ മൗനം ഗൗരവമുള്ളതാണ്. നേതാക്കള്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയാല്‍പ്പോര, ഈ ഗുണ്ടാ സംഘത്തെ പിരിച്ചുവിടാനുള്ള ആര്‍ജവം കാണിക്കണം.
കൊച്ചി : തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ അക്രമണ സംഭവത്തിലെ പ്രതികള്‍ പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് പി ടി തോമസ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം പിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യതയെ സംബന്ധിച്ച് സംശയത്തിനിട നല്‍കുന്നു. പിഎസ്‌സി പരീക്ഷകള്‍ നടത്തുമ്പോള്‍ സുതാര്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയാറാകണം.പിഎസ്‌സി പരീക്ഷയുടെ പരിശോധനാ സംവിധാനം ശക്തിപ്പെടുത്തണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു. യൂനുവേഴ്‌സിറ്റി കോളജിലെ അക്രമ സംഭവത്തിലെ പ്രതിയുടെ വീട്ടില്‍ നിന്ന് സര്‍വകലാശാല പരീക്ഷ പേപ്പര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്നതാണ്. ഇത് സംസ്ഥാനത്തെ പല സര്‍ക്കാര്‍ കോളജുകളിലും നടക്കുന്നുണ്ട്. വ്യാജ രേഖ ചമച്ചതിന്റെ തെളിവും പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത സാഹചര്യത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്ന രീതി എത്രനാളായി തുടങ്ങിയെന്നതും അന്വേഷിക്കണം. യൂനിവേഴ്സിറ്റി കോളജ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ കോളജുകളില്‍ നടക്കുന്ന ഇത്തരം മാഫിയാ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.
പല സര്‍ക്കാര്‍ കോളജുകളും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. എസ്എഫ്‌ഐ അല്ലാത്തവര്‍ക്ക് ഇവിടങ്ങളില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയാണ്. സിപിഎം അനുഭാവ അധ്യാപക സംഘടനകള്‍ ഏതു ക്രിമിനലുകളെയും സംരക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ മൗനം ഗൗരവമുള്ളതാണ്. നേതാക്കള്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയാല്‍പ്പോര, ഈ ഗുണ്ടാ സംഘത്തെ പിരിച്ചുവിടാനുള്ള ആര്‍ജവം കാണിക്കണം. ഭീകര താവളങ്ങള്‍ പോലെയാണ് ചില സര്‍ക്കാര്‍ കോളജുകള്‍. കോളജ് ഹോസ്റ്റലുകളും ക്രിമിനലുകളുടെ താവളമാണ്. പെണ്‍കുട്ടികള്‍ക്കടക്കം മോശമായ അനുഭവങ്ങളാണ് കാലങ്ങളായി നേരിടുന്നത്. എന്നാല്‍ അധ്യാപകര്‍ അടക്കമുള്ളവര്‍ ഇക്കാര്യങ്ങള്‍ മൂടിവയ്ക്കുന്നു.വിദ്യാര്‍ഥികളുടെ പരാതികള്‍ കേള്‍ക്കാനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി കോളജുകളില്‍ അധ്യാപകരും വിദ്യാര്‍ഥികളും വിദ്യാര്‍ഥി സംഘടനകളും അടങ്ങുന്ന കൗണ്‍സിലുകള്‍ രൂപീകരിക്കണം. അതിന്റെ അപ്പക്സ് ബോഡി എന്ന നിലയില്‍ നിയമജ്ഞന്മാര്‍ അടങ്ങുന്നൊരു സ്ഥിരം സമിതിയെ ഹൈക്കോടതി നിമയിക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു
RELATED STORIES
നിപ: പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല
16 May 2025 11:44 AM GMTവേടന്റെ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷം; ഒരാള്‍ അറസ്റ്റില്‍
16 May 2025 10:51 AM GMTതിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന ...
16 May 2025 8:58 AM GMTഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ഫലം...
16 May 2025 7:54 AM GMTകഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയുടെ ഫോണില്‍ പീഡനദൃശ്യം; പോക്സോ...
16 May 2025 7:46 AM GMTഅഭിഭാഷകയെ മര്‍ദ്ദിച്ച കേസ്; ബെയ്ലിന് ദാസിനു ജാമ്യമില്ല
16 May 2025 6:52 AM GMT