Kerala

വെഞ്ഞാറമൂടില്‍ കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും അടൂര്‍ പ്രകാശ് തടയാതിരുന്നത് എന്തുകൊണ്ട്: കൊടിയേരി ബാലകൃഷ്ണന്‍

കൊലപാതകത്തിനായി ഉന്നത തല ഗൂഡാലോചന നടത്തിയ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.അതിനായി വിശദമായ അന്വേഷണം നടത്തണം. ഒരാളെയും രക്ഷപെടാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്.സിപഎം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ പ്രകോപനത്തില്‍ പെടരുത്.ഇതിന്റെ പേരില്‍ ഒരുതരത്തിലും അക്രമത്തിന് സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുക്കരുത്.കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കുകയോ അവരുടെ സ്ഥാപനങ്ങള്‍ക്കു നേരെ കല്ലെറിയുകയോ സിപി എം പ്രവര്‍ത്തകര്‍ ചെയ്യരുതെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വെഞ്ഞാറമൂടില്‍ കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും അടൂര്‍ പ്രകാശ് തടയാതിരുന്നത് എന്തുകൊണ്ട്: കൊടിയേരി ബാലകൃഷ്ണന്‍
X

കൊച്ചി: സംസ്ഥാനത്ത് എറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയ പാര്‍ടി കോണ്‍ഗ്രസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. വെഞ്ഞാറമൂടില്‍ രണ്ടു ഡിവൈഎഫ് ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ കരിദിനാചരണം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിപിഎം നേതാക്കളായ പി ജയരാജനെയും ടി വി രാജേഷിനെയും നേരത്തെ നടന്ന ഒരു കൊലപാതകത്തിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിചേര്‍ത്തിരുന്നു.കൊലപാതക വിവരം അറിഞ്ഞിട്ടും തടഞ്ഞില്ലെന്നാരോപിച്ചായിരുന്നു ഇരുവരെയും 118ാം വകുപ്പ് അനുസരിച്ച് പ്രതികളാക്കിയത്.അങ്ങനെയെങ്കില്‍ വെഞ്ഞാറമൂടില്‍ കൊലപാചതകം നടക്കുമെന്നറഞ്ഞിട്ടും അത് തടയാന്‍ കോണ്‍ഗ്രസിന്റെ എംപി അടൂര്‍ പ്രകാശ് തയാറാകാതിരുന്നതെന്തുകൊണ്ടാണെന്നും കൊടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

സിപിഎം നേതാക്കള്‍ക്കെതിരെ അന്ന് പ്രയോഗിച്ച 118ാം വകുപ്പ് അതേ നിലയില്‍ വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രയോഗിക്കാന്‍ സാധിക്കുന്ന സംഭവങ്ങളില്‍ എങ്കിലും കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തുവെന്നതാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നതെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.കൊലപാതകത്തിനായി ഉന്നത തല ഗൂഡാലോചന നടത്തിയ എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.അതിനായി വിശദമായ അന്വേഷണം നടത്തണം. ഒരാളെയും രക്ഷപെടാന്‍ സര്‍ക്കാര്‍ അനുവദിക്കരുതെന്നും കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഡിവൈഎഫ് ഐ നേതാക്കളെ കൊലപെടുത്തി സിപഎം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ പ്രകോപനത്തില്‍ പെടരുത്.ഇതിന്റെ പേരില്‍ ഒരുതരത്തിലും അക്രമത്തിന് സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുക്കരുത്.കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കുകയോ അവരുടെ സ്ഥാപനങ്ങള്‍ക്കു നേരെ കല്ലെറിയാനോ സിപി എം പ്രവര്‍ത്തകര്‍ ചെയ്യരുതെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.അത്തരം നടപടികളെ സിപിഎം അംഗീകരിക്കുന്നില്ലെന്നും നമ്മുടെ രണ്ടു പേരെ കൊലപ്പെടുത്തിയതിനു പകരം മറ്റു രണ്ടു പേരെ കൊലപ്പെടുത്തുകയെന്നത് സിപിഎമ്മിന്റെ സമീപനമല്ലെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.സമാധാനം തകര്‍ക്കാനുള്ള നടപടികള്‍ സിപിഎം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it