Kerala

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ട്രോള്‍ വീഡിയോ; സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ട്രോള്‍ വീഡിയോ; സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ട്രോള്‍ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. പൊതുഭരണ വകുപ്പ് ഓഫിസ് അറ്റന്‍ഡര്‍ എ മണിക്കുട്ടനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരേ അപകീര്‍ത്തിപരമായ വീഡിയോ ഷെയര്‍ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന്റേതാണ് നടപടി. സെക്രട്ടേറിയറ്റിലെ ഓഫിസ് അറ്റന്‍ഡര്‍മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ പങ്കുവച്ചത്.

റിജില്‍ മാക്കുറ്റി പാന്റിട്ട് കെ റെയില്‍ പ്രതിഷേധത്തിന് പോയതിനെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആക്ഷേപമുന്നയിച്ചിരുന്നു. മുണ്ടുടുത്ത് നടക്കുന്നവന്‍ വേഷം മാറി പാന്റിട്ടുപോയാണ് സമരം നടത്തുന്നതെന്നായിരുന്നു ജയരാജന്റെ പ്രസംഗത്തിലെ പരിഹാസം. ഈ വീഡിയോയും മുഖ്യമന്ത്രി പാന്റ് ധരിച്ച് ദുബയിലെത്തിയ ചിത്രവും ചേര്‍ത്തുവച്ച ട്രോളാണ് മണിക്കുട്ടന്‍ അറ്റന്‍ഡര്‍മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. ഇതിനെതിരേ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മണിക്കുട്ടനെ സര്‍വീസില്‍നിന്നും സസ്‌പെന്റ് ചെയ്തത്.

Next Story

RELATED STORIES

Share it