Sub Lead

ചായയുമായി ട്രെയിനില്‍ കയറാന്‍ ശ്രമം; തെന്നിവീണ് ഒറ്റപ്പാലം സ്വദേശി മരിച്ചു

ചായയുമായി ട്രെയിനില്‍ കയറാന്‍ ശ്രമം; തെന്നിവീണ് ഒറ്റപ്പാലം സ്വദേശി മരിച്ചു
X

പാലക്കാട്: ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശി മരിച്ചു. വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഭുവനേശ്വറിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനാണ് സന്ദീപ്. നാട്ടില്‍ ഓണം ആഘോഷിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു സന്ദീപ്. ചായയുമായി തിരികെ ട്രെയിനിലേക്ക് കയറവെയാണ് അപകടമുണ്ടായത്. ബാലകൃഷ്ണന്‍ നായരുടേയും സതീദേവിയുടേയും മകനാണ്. സഹോദരി: ശ്രുതി.


Next Story

RELATED STORIES

Share it