Kerala

രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യും

സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്ന നയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുകയാണ് സര്‍ക്കാര്‍. ഓണം ആഘോഷപൂര്‍ണമാക്കാന്‍ പെന്‍ഷന്‍ തുക കൈത്താങ്ങാകട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് വിതരണം ചെയ്യും
X

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ സര്‍ക്കാര്‍ ഒരുമിച്ച് വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണിക്കാര്യം. 3200 രൂപ വീതം 50.53 ലക്ഷം പേര്‍ക്കാണ് ഓണത്തോടനുബന്ധിച്ച് നല്‍കുന്നത്. ഇതിനായി 1749.73 കോടി രൂപ അനുവദിച്ചു. 6.52 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 210.67 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്ന നയം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുകയാണ് സര്‍ക്കാര്‍. ഓണം ആഘോഷപൂര്‍ണമാക്കാന്‍ പെന്‍ഷന്‍ തുക കൈത്താങ്ങാകട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപയും ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉൽസവബത്തയായി 1000 രൂപ നല്‍കും.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം – കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്.കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ – സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉൽസവബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുകയെന്ന് മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it