Kerala

കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മുഹമ്മ കാട്ടില്‍പറമ്പില്‍ ബെന്നിച്ചന്റെ മകന്‍ നെബിന്‍(17), കിഴക്കേ വെളിയില്‍ സെബാസ്റ്റ്യന്റെ മകന്‍ ജിയോ(15) എന്നിവരാണ് മരിച്ചത്

കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
X

ആലപ്പുഴ: സുഹൃത്തുക്കള്‍ക്കൊപ്പം കായലില്‍ കുളിക്കാനിറങ്ങിയ രണ്ടുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മുഹമ്മ ജങ്ഷനു സമീപം വടക്കുവശത്തെ കോവിലകം റിസോര്‍ട്ടിന് സമീപത്തെ കായലിലാണ് സംഭവം. മുഹമ്മ കാട്ടില്‍പറമ്പില്‍ ബെന്നിച്ചന്റെ മകന്‍ നെബിന്‍(17), കിഴക്കേ വെളിയില്‍ സെബാസ്റ്റ്യന്റെ മകന്‍ ജിയോ(15) എന്നിവരാണ് മരിച്ചത്. മറ്റു നാലു പേര്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. ഇതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട മറ്റു സുഹൃത്തുക്കള്‍ നാട്ടുകാരെ വിളിച്ചുവരുത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.






Next Story

RELATED STORIES

Share it