- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെടുമ്പാശേരിയില്‍ നിന്നുള്ള യു എ ഇ വിമാന സര്‍വീസുകള്‍ പൂര്‍ണതോതിലേയ്ക്ക്
ആദ്യ രണ്ടുദിനം 450 ലേറെ യാത്രക്കാര്‍ നെടുമ്പാശേരിയില്‍ നിന്ന് യുഎഇയിലേയ്ക്ക് പോയി. ഇന്ന് എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫളൈ ദുബായ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഓരോ സര്‍വീസും എയര്‍ അറേബ്യ രണ്ട് സര്‍വീസുകളും നടത്തി
കൊച്ചി: യുഎഇ സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്കായി സിയാലില്‍നിന്നുള്ള സര്‍വീസുകള്‍ പൂര്‍ണ തോതിലേയ്ക്ക്. ആദ്യ രണ്ടുദിനം 450 ലേറെ യാത്രക്കാര്‍ നെടുമ്പാശേരിയില്‍ നിന്ന് യുഎഇയിലേയ്ക്ക് പോയി. ഇന്ന് എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫളൈ ദുബായ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഓരോ സര്‍വീസും എയര്‍ അറേബ്യ രണ്ട് സര്‍വീസുകളും നടത്തി. അറുന്നൂറോളം യാത്രക്കാര്‍ നെടുമ്പാശേരിയില്‍ നിന്ന് ഇന്ന് യുഎഇലേയ്ക്ക് പറന്നു.
കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് ആഗസ്റ്റ് 18 ന് നെടുമ്പാശേരിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഹീത്രു ലണ്ടന്‍ ഹീത്രൂ പ്രതിവാര സര്‍വീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനം പറക്കുന്നത്. യൂറോപ്പിലേയ്ക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിയാല്‍ പാര്‍ക്കിങ്, ലാന്‍ഡിങ് ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയെ റെഡ് പട്ടികയില്‍ നിന്ന് ആമ്പര്‍ പട്ടികയിലേയ്ക്ക് ബ്രിട്ടന്‍ മാറ്റിയതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്ര സുഗമമാകുന്നത്. ഈ തീരുമാനം വന്നയുടനെതന്നെ കൊച്ചിയില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യയും സിയാലും യോജിച്ച് പരിശ്രമിക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് സര്‍വീസുള്ള ഏക വിമാനത്താവളമാണ് കൊച്ചി. ഡ്രീംലൈനര്‍ ശ്രേണിയിലുള്ള വിമാനമാണ് എയര്‍ എന്ത്യ ലണ്ടന്‍- കൊച്ചി-ലണ്ടന്‍ സര്‍വീസിന് ഉപയോഗിക്കുക.
എല്ലാ ബുധനാഴ്ചയും രാവിലെ 03.45 ന് കൊച്ചിയിലെത്തുന്ന വിമാനം 05.50 ന് ഹീത്രൂവിലേയ്ക്ക് മടങ്ങും. സിയാലിന്റെയും എയര്‍ഇന്ത്യയുടേയും യോജിച്ചുള്ള പ്രവര്‍ത്തനഫലമായാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനസര്‍വീസ് തുടങ്ങാനായതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു ' പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് യൂറോപ്പിലേയ്ക്കുള്ള നേരിട്ടുളള സര്‍വീസ്. പാര്‍ക്കിങ് ലാന്‍ഡിങ് ഫീസ് ഒഴിവാക്കിയതോടെ കൂടുതല്‍ വിമാനക്കമ്പനികള്‍ ഇത്തരം സര്‍വീസുകള്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ.ഒരുവര്‍ഷത്തിനുള്ളില്‍ കൂടുതല്‍ രാജ്യാന്തര എയര്‍ലൈനുകള്‍ സിയാലില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും സുഹാസ് കൂട്ടിച്ചേര്‍ത്തു.
ലണ്ടനിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങുന്നതോടെ, ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും. കൊച്ചി-ഹീത്രൂ യാത്രാസമയം 10 മണിക്കൂര്‍ ആണ്. ആമ്പര്‍ വിഭാഗത്തിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ യുകെ.ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പും എത്തിച്ചേരുന്ന ദിനവും കൊവിഡ് പരിശോധിക്കണം. യുകെയില്‍ എത്തി എട്ടാംദിനവും പരിശോധന നടത്തണം.
RELATED STORIES
അരവിന്ദ് കെജ് രിവാളിന് ഖലിസ്ഥാന് അനുകൂലികളുടെ ഭീഷണിയെന്ന്...
15 Jan 2025 7:17 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള് ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMTകല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്
15 Jan 2025 6:31 AM GMTആറ്റിങ്ങല് ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
15 Jan 2025 6:05 AM GMTഇംഗ്ലിഷ് പ്രീമിയര് ലീഗില് ലിവര്പൂളിന് ഞെട്ടല്; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMTദക്ഷിണകൊറിയന് ചരിത്രത്തില് ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്...
15 Jan 2025 5:46 AM GMT