Kerala

മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടെങ്കില്‍ ബിനീഷ് കൊടിയേരിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണം: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍

പാര്‍ട്ടി സെക്രട്ടറിയെ പേടിയുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിക്കാത്തത്. മുഖ്യമന്ത്രി കസേര പോകുമെന്ന് പിണറായി വിജയന് പേടിയുണ്ട്. നിരന്തരമായ അന്വേഷണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉണ്ടാകുന്നു

മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടെങ്കില്‍ ബിനീഷ് കൊടിയേരിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണം: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍
X

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണം സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ അനൂപുമായി ബന്ധമുണ്ടെന്ന് ബിനീഷ് തന്നെയാണ് പറഞ്ഞത്. മുഖ്യമന്ത്രിക്ക് ആര്‍ജവമുണ്ടെങ്കില്‍ കൊടിയേരി ബാലകൃഷ്ണന്റെ മകനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെ പേടിയുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിക്കാത്തത്.

മുഖ്യമന്ത്രി കസേര പോകുമെന്ന് പിണറായി വിജയന് പേടിയുണ്ട്. നിരന്തരമായ അന്വേഷണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉണ്ടാകുന്നു. സര്‍ക്കാരിനെതിരെ ആഴത്തിലുള്ള അഴിമതി ആരോപണങ്ങളാണ് വരുന്നത് . സിപിഎമ്മും ജീര്‍ണാവസ്ഥയിലാണ്. കേരളത്തില്‍ ഇതുവരെ ഒരു ഇടത് സര്‍ക്കാരും നേരിടാത്ത പ്രതിസന്ധിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നേരിടുന്നത്. നെഞ്ചിടിപ്പ് ഉയരുന്നത് കൊടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. പ്രതികളില്‍ 3 പേര്‍ സിപിഎം പ്രവര്‍ത്തകരാണ്. കൊലയാളികള്‍ക്ക് പരവതാനി വിരിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ലന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it